സുഹൃത്തുമൊത്ത് നിന്ന ലോട്ടറിക്കാരന്റെ ചെവി വെട്ടിമാറ്റാന്‍ കണ്ണൂരില്‍ ശ്രമം

അപ്രതീക്ഷിതമായുള്ള വെട്ടേറ്റ് ലോട്ടറിവില്പനക്കാരന്റെ ചെവിയറ്റു.
വെട്ടേറ്റ് ചെവിയറ്റനിലയില്‍ അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്‌ക്കരനെയാണ് (64) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഇരിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തെ കടയിലാണ് സംഭവം.
സുഹൃത്തിനോട് സംസാരിച്ചിരിക്കവെ കത്തിവാളുമായി അവിടെയെത്തിയ ശശീന്ദ്രന്‍ എന്ന ശശി, ഭാസ്‌ക്കരനെ വെട്ടുകയായിരുന്നു.
ചെവി അറ്റ് വീഴുന്ന നിലയിലായതിനാല്‍ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഭാസ്‌കരനെ അടിയന്തിര ശസത്രക്രിയക്ക് വിധേയനാക്കി.
ശശിയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതി കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























