Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ തെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

18 APRIL 2019 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ തെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റുണ്ടായേക്കുമെന്ന് സൂചന.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 765/ 2019 പ്രകാരം ആണ് കേസ് എടുത്തത്. ഐ പി സി 153, 153 A, 153 B, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. കലാപം ഉണ്ടാക്കുക ഭാഷയിലൂടെയും ജാതിയുടെയും കലാപം സൃഷ്ടിക്കുക, രാജ്യത്തിന്റേയും അഖണ്ഡത തകർക്കുക എന്നീ വകുപ്പ് പ്രകാരമാണ് കേസ് ചാർജ്ജ് ചെയ്തത്.

ഇത് കൂടാതെ ഇലക്ഷൻ കമ്മീഷനും കേസ് എടുത്തിട്ടുണ്ട് .ആറ്റിങ്ങൽ പോലീസ് ഓഫീസർമാർ ഈ സംഭവത്തിൽ കേസ് എടുത്ത നടപടി ക്രമങ്ങളെ സംബന്ധിച്ച് ഏപ്രിൽ 22 ന് ഹൈകോടതിയിൽ രേഖാമൂലം അറിയിക്കും.

പരാതിക്കാരനായിട്ടുള്ള വി. ശിവൻകുട്ടിയുടെ മൊഴി ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ ഇന്ന് രേഖപ്പെടുത്തി.

ഏപ്രിൽ 14 ന് ആറ്റിങ്ങൽ സ്റ്റേഷൻ ഹ൱സ് ആഫീസർക്കും കേരള സംസ്ഥാന ഇലക്ഷൻ ആഫീസർക്കും വി. ശിവൻകുട്ടി പരാതി നൽകിയിരുന്നു. ശക്തമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷനും ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ ശ്രീധരൻ പിള്ളയെ സഹായിക്കാൻ ബിജെപി നേതാക്കൾ തയ്യാറല്ല. അവർ ശ്രീധരൻ പിള്ളക്കെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തുന്നില്ലെങ്കിലും ഉള്ളിൽ പിള്ളയോട് വിയോജിക്കുന്നുണ്ട് . ഇലക്ഷൻ കാലത്ത് ആരും ആരെയും പിണക്കാറില്ല. ആരുടെ വോട്ടും ആരും സ്വീകരിക്കും. ശ്രീധരൻ പിള്ള അധിക്ഷേപിച്ച പ്രബല വിഭാഗത്തിന് ആറ്റിങ്ങൽ മണ്ഡലത്തിൽ നിരവധി വോട്ടുകളുണ്ട്. ശ്രീധരൻ പിള്ള ബാലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീങ്ങൾക്കെതിരെ പരാമർശം നടത്തിയത്. പ്രസംഗം കേട്ട ബി ജെപി നേതാക്കൾ പോലും ഇത്തരം പരാമർശങ്ങൾ വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയാകട്ടെ തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചില്ല. അതാണ് വിവാദം കടുത്തത്.

കോൺഗ്രസും സി പി എമ്മും പിള്ളക്കെതിരെ രംഗത്തെത്തിയിരുന്നു. പിള്ളയെ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും പോലീസിന് പരാതി നൽകിയിരുന്നു.

തെരഞ്ഞടുപ്പ് കഴിഞ്ഞാലുടൻ പിള്ള സ്ഥാനഭ്രഷ്ടനാവാൻ സാധ്യതയുണ്ട് . ലോകസഭാ തെരഞ്ഞടുപ്പിൽ പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് പിള്ള ഉയർത്തിയ കലാപങ്ങൾ കെട്ടടങ്ങിയിട്ടില്ല. സുരേന്ദ്രന് പകരം പിള്ള മതസരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കേന്ദ്രനേതൃത്വം ഇടപെട്ടാണ് അത് ഒഴിവാക്കിയത്. പിള്ളയുടെ ശ്രമം ബിജെപിയെ തറ പറ്റിക്കലാണോ എന്ന് സംശയിക്കുന്നവരും പാർട്ടിയിലുണ്ട്. ആറ്റിങ്ങലിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ്. സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന നേതാവാണ് ശോഭ. അങ്ങനെയുള്ള ഒരിടത്ത് ഇത്തരമൊരു വിവാദം നിർഭാഗ്യകരമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അതേസമയം തെരഞ്ഞടുപ്പിന് മുമ്പ് പിള്ളയെ അറസ്റ്റ് ചെയ്ത് ബിജെ പിക്ക് സഹതാപം ഉണ്ടാക്കണോ എന്നും സർക്കാർ സംശയിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends