Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്'; ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു; ഇടത് സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി ശശികല

18 APRIL 2019 07:20 PM IST
മലയാളി വാര്‍ത്ത

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കായി ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. 'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്' എന്ന മുദ്രാവാക്യവുമായി പലമണ്ഡലങ്ങളിലും സ്ഥാപിച്ച ബോര്‍ഡുകളാണ് നീക്കിയത്. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് പലയിടത്തും നേരിയ സംഘര്‍ഷത്തിനിടയാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുമതിയില്ലാതെ സ്ഥാപിച്ച ഫ്‌ലക്‌സുകളും ചുവരെഴുത്തകളും ഉള്‍പ്പടെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ ഇടത് സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കര്‍മ്മ സമിതി നേതാവ് കെ.പി ശശികല പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടംലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുസ്്‌ലിംവിരുദ്ധപരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ഹിന്ദുഐക്യവേദിയുടെ ഒരു ലക്ഷത്തോളം ലഘുലേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സ്‌ക്വാഡ് കഴിഞ്ഞയാഴ്ച പിടിച്ചെടുത്തിരുന്നു. ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ നിന്നാണ്് നോട്ടീസുകള്‍ പിടിച്ചെടുത്തത്. ഇന്നോവ കാറില്‍ നിന്നാണ് നോട്ടീസുകള്‍ പിടിച്ചെടുത്തത്. ശബരിമല: കമ്മ്യുണിസ്റ്റ്‘ഭീകരതയും കോണ്‍ഗ്രസിന്റെ വഞ്ചനയും എന്ന പേരില്‍ അച്ചടിച്ച ലഘുലേഖകളാണ് പിടികൂടിയത്. കലൂര്‍ പാവക്കുളത്ത് ശബരിമല കര്‍മ്മ സമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ് ലഘുഘേകള്‍ അച്ചടിച്ചിരിക്കുന്നത്.

ഹിന്ദുഐക്യവേദി നേതാവ് കിളിമാനൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരാണ്് നോട്ടീസ് വിതരണത്തിനായി കൊണ്ടുപോയത്. മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ലഘുലേഖകള്‍ കൊണ്ടു വന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. ലഘുലേഖകളുടെയും വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തെളിവിനായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends