Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്

19 APRIL 2019 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട് .

അതേ സമയം രാഹുല്‍ ഗാന്ധിയുടെ വോട്ട് ഷെയര്‍ കുറഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണി കിട്ടുമെന്ന് ഉറപ്പാണ്. ലീഗിനും അത് കേടുണ്ടാക്കും.

വ്യാഴാഴ്ച വയനാട് നടന്ന സീതാറാം യച്ചൂരിയുടെ റോഡ് ഷോക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമെന്ന് പോലീസ് റിപ്പോര്‍ട്ട് വന്നത്. യച്ചൂരിക്ക് ആയിരകണക്കിനാളുകളുടെ പിന്തുണയാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്ക് സമാനമായിരുന്നു യച്ചൂരിയുടെ റോഡ് ഷോയും. യച്ചൂരി വയനാട് വരുമ്പോള്‍ ഇത്രയധികം ആവേശം സി പി എം പോലും പ്രതീക്ഷിച്ചതല്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ജനങ്ങള്‍ എത്തി ചേര്‍ന്നത്.

തുഷാര്‍ വെള്ളാപ്പള്ളിയും വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആദിവാസി ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലാണ് തുഷാര്‍ വെള്ളാപ്പള്ളി കടന്നു കയറിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കൊണ്ട് വയനാട്ടില്‍ ഒരു പ്രയോജനവുമില്ലെന്ന പ്രചരണം ഇതിനകം ക്ലിക്കായി കഴിഞ്ഞു. ആദിവാസി വര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് പരമ്പരാഗതമായി ലഭിച്ചിരുന്നത്. അത് ഇത്തവണ ബി ജെ പിയും ഇടതുപക്ഷവും ചേര്‍ന്നു കൊണ്ടുപോകുമെന്നാണ് കരുതുന്നത്. ആദിവാസികളെ വിവിധ രീതിയില്‍ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ശ്രമിക്കുന്നുണ്ട്. വീരന്റെ സാന്നിധ്യം ഇടതുപക്ഷത്തെ ഏറെ സഹായിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വെറും രണ്ടു ദിവസം മാത്രമാണ് പ്രചാരണം നടത്തിയത്. ശനിയാഴ്ച പ്രിയങ്കാ ഗാന്ധി വരുന്നുണ്ട്. അതു കഴിഞ്ഞാല്‍ പരസ്യപ്രചാരണം അവസാനിക്കും. രാഹുല്‍ ഗാന്ധിക്ക് രണ്ട് ദിവസം കൊണ്ട് മാജിക് സൃഷ്ടിക്കാനാവുമോ എന്നാണ് ചോദ്യം. ഏഷ്യാനെറ്റ് നടത്തിയ തെരഞ്ഞടുപ്പ് സര്‍വേയില്‍ 45 ശതമാനം വോട്ടു ഷെയറാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. പികെ കുഞ്ഞാലികുട്ടിക്കും തോമസ് ചാഴികാടനും ഇതിനേക്കാള്‍ വോട്ടു ലഭിക്കുമെന്നാണ് സര്‍വേ പ്രവച്ചിച്ചത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് വോട്ടുകുറയാതിരിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ശ്രമങ്ങള്‍ തടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട , തൃശൂര്‍ ആറ്റിങ്ങല്‍, പാലക്കാട് മണ്ഡലങ്ങളിലെ പ്രചരണം ഡല്‍ഹിയില്‍ നിന്നും ബി ജെ പി വീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം വയനാട് മണ്ഡലത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുഷാറിനെ സഹായിച്ചാല്‍ സഹായം തിരികെ കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കേരളത്തില്‍ ഈഴവര്‍ ഒരു പ്രബല സമുദായമാണ്. അവരെ ബിജെപിയിലെത്തിക്കാന്‍ കഴിയുന്നത് വലിയൊരു നേട്ടം തന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാനായാല്‍ അത് വലിയൊരു നേട്ടമായി സി പി എം കരുതുന്നു. രാഹുലിന്റെ വയനാടന്‍ വരവ് ഇടതു മുന്നണിയും യു പി എയുമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. യു പി എ അധികാരത്തിലെത്തിയാലും ഇത് മുഴച്ച് നില്‍ക്കും. വയനാട്ടില്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള വഴികളാണ് സി പി എം തേടികൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം കുറയ്ക്കാനാവുമെന്ന റിപ്പോര്‍ട്ടുകള്‍ സി പി എമ്മിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നു. രാഹുല്‍ തന്റെ പ്രചരണത്തിലൊന്നും സി പി എമ്മിനെ വിമര്‍ശിച്ചിട്ടില്ല ഇതാണ് ബി ജെ പി ക്ക് കരുത്തു പകരുന്നത്. ഭായ് ഭായ് ഭരണത്തില്‍ തങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ബിജെ പി പറയുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (7 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends