Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം മൊത്തത്തിൽ തൂത്തുവാരുമെന്ന് കൈരളി പീപ്പിള്‍-സിഡ സര്‍വേ; മോദിയുടെ നോട്ട് നിരോധനം ഏറ്റവും മോശം നടപടി

19 APRIL 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിള്‍-സിഡ സര്‍വേ. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

യുഡിഎഫിന്റെ സാധ്യത ഏഴുമുതല്‍ ഒമ്പതുവരെ സീറ്റുകളില്‍ മാത്രം. ബിജെപി ഇത്തവണയും സീറ്റൊന്നും നേടില്ലെന്നും എല്ലാ മണ്ഡലത്തിലും എന്‍ഡിഎ മൂന്നാംസ്ഥാനമേ നേടൂവെന്നും സര്‍വേ പറയുന്നു. 42.1 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിക്കുക. യുഡിഎഫ് 40.8 ശതമാനം വോട്ടും. എന്‍ഡിഎയുടെ വോട്ടുനേട്ടം 15.2 ശതമാനം മാത്രമായിരിക്കും. 1.9 ശതമാനം മറ്റുള്ളവര്‍ക്കാണ്.

ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 26.3 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അതിര്‍ത്തിപ്രശ്‌നം (15.2), അഴിമതി (12.1), വര്‍ഗീയത (12), ദാരിദ്ര്യം (10), വിലക്കയറ്റം (8.6), ഭീകരത (8.4), കാര്‍ഷികപ്രശ്‌നം (3.4) എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പു പ്രശ്‌നങ്ങളായി കേരളത്തിലെ വോട്ടര്‍മാര്‍ കാണുന്നത്. നാലുശതമാനം പേര്‍ മറ്റുള്ള വിഷയങ്ങള്‍ പ്രധാനമായി കാണുന്നു.

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനത്തെ 67.7 ശതമാനംപേരും തൃപ്തരല്ല. തൃപ്തര്‍ 25.3 ശതമാനംപേര്‍മാത്രം. മോഡി സര്‍ക്കാരിന്റെ വിലക്കയറ്റവിരുദ്ധ നടപടികള്‍ മോശമെന്ന് 60.1 ശതമാനം പേര്‍ കരുതുന്നു. ശരാശരിയെന്ന് അഭിപ്രായമാണ് 15.3 ശതമാനം.

നല്ലതെന്ന് പറയുന്നവര്‍ 12 ശതമാനം മാത്രം. മതസൗഹാര്‍ദം കാക്കുന്നതിലും അഴിമതി തടയുന്നതിലും കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഭീകരവാദം തടയുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. അച്ഛേ ദിന്‍ നടപ്പാക്കുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് 66 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനമാണ് മോഡിയുടെ ഏറ്റവും മോശം നടപടിയെന്ന് 62.3 ശതമാനം പേര്‍ വിലയിരുത്തി. റഫേലില്‍ വന്‍ അഴിമതിയുണ്ടെന്ന് 60 ശതമാനം പേര്‍ കരുതുന്നു. അഴിമതിയില്ലെന്നു കരുതുന്നവര്‍ 4.7 ശതമാനംമാത്രം. മോഡി വീണ്ടും അധികാരത്തില്‍ വരരുതെന്ന് 71.3 ശതമാനം പേരും വരണമെന്ന് 14.7 ശതമാനവും അഭിപ്രായപ്പെട്ടു.

ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് 76 ശതമാനംപേരും അഭിപ്രായപ്പെട്ടത് കേരള ജനതയുടെ ശരിയായ രാഷ്ട്രീയ മനസ്സാണ് കാട്ടുന്നത്. ശരിയാണെന്നു പറയാന്‍ തയ്യാറായത് 14.3 ശതമാനം പേര്‍മാത്രമാണ്. 9.7 ശതമാനം ഇക്കാര്യത്തില്‍ നേരിട്ട് അഭിപ്രായം പറഞ്ഞില്ല.

കേരളത്തിലെ 57.6 ശതമാനം പേരും മുന്നണിയോ പാര്‍ടിയോ നോക്കി വോട്ട് ചെയ്യുന്നവരാണ്. സ്ഥാനാര്‍ഥിയെ നോക്കി 31 ശതമാനം പേര്‍ വോട്ട് ചെയ്യുന്നു.
0.9 ശതമാനംപേര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നോക്കി വോട്ട് ചെയ്യുമ്പോള്‍ മതവും സമുദായവും നോക്കി വോട്ട് ചെയ്യുന്നവരുടെ എണ്ണം 1.6 ശതമാനംമാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (11 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends