സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊലീസുകാരന്റെ തോക്കില്‍ നിന്ന് വെട്ടിപൊട്ടിയത് അബദ്ധത്തിലല്ലെന്ന് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന്‍

മോദിയുടെ ചടങ്ങില്‍ പൊലീസിന്റെ തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധത്തിലല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നതിന് തൊട്ടുമുന്‍പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊലീസുകാരന്റെ തോക്കില്‍ നിന്ന് വെട്ടിപൊട്ടിയത് അബദ്ധത്തിലല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന്‍ അറിയിച്ചു.
സായുധ പൊലീസിനെ വിന്യസിക്കുന്നതിന് മുമ്പ് ആയുധങ്ങള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കാറുണ്ട്. അത്തരം പരിശോധന നടത്തുന്നതിനിടെ ഒരു തോക്കിന്റെ പ്രവര്‍ത്തനത്തില്‍ തടസം അനുഭവപ്പെട്ടത് പരിഹരിക്കുന്നതിനാണ് വെടിയുതിര്‍ത്തത്. സുരക്ഷിത സ്ഥാനത്ത് തറയിലേക്കാണ് വെടിവച്ചതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിജയ് സങ്കല്പ് റാലിക്കെത്തുന്നതിന് തൊട്ടുമുന്‍പ് വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് കൊല്ലം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ സുമിത്തിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയത്.
സ്റ്റേഡിയത്തിനും സെക്രട്ടേറിയറ്റിനും മദ്ധ്യേയുള്ള ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടിനടുത്ത് തോക്കുകള്‍ പരിശോധിച്ച് തിര നിറയ്ക്കുന്നതിനിടെയാണ് വെടി പൊട്ടിയത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഉദ്യോഗസ്ഥരും ഉന്നത പൊലീസുദ്യോഗസ്ഥരും ഈ സമയം സ്റ്റേഡിയത്തിലുണ്ടായിരുന്നു.
വെടിയുതിര്‍ത്ത പൊലീസുകാരനെ ഉടന്‍ സ്ഥലത്തു നിന്ന് മാറ്റി. എസ്.പി.ജിയും ഉന്നതോദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്തു. അബദ്ധം പറ്റിയതാണെന്ന് പൊലീസുകാരന്‍ ഇവരോട് പറഞ്ഞു. അബദ്ധത്തിലാണ് വെടി പൊട്ടിയതെന്ന് പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനും വ്യക്തമാക്കിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. എന്നാല്‍ അബദ്ധം പറ്റിയതല്ലെന്നാണ് കമ്മിഷണറുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























