മദ്യലഹരിയില്‍ മകളെ നിലത്തെറിഞ്ഞു...മകന്റെ കൈപിടിച്ചു തിരിച്ചൊടിച്ചു ....

കേരളത്തിലെ അച്ഛനമ്മമാർക്ക് എന്ത് പറ്റി? ബാലശാപം കാല് പിടിച്ചാൽ പോകില്ലെന്ന് പറഞ്ഞ മുൻ തലമുറയൊക്കെ പഴക്കഥയായി മാറിയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത് .
അമ്മയുടെ മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരന്‍ മരണപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പേ അച്ഛൻ മകളെ നിലത്തെറിഞ്ഞ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്
കണ്ണൂര്‍ അഴീക്കോട്ട് നീര്‍ക്കടവ് സ്വദേശി രാജേഷ് ആണ് പന്ത്രണ്ട് വയസ്സുള്ള മകളെ എടുത്തു നിലത്തെറിഞ്ഞത് . എട്ടുവയസ്സുള്ള മകന്റെ കൈ പിടിച്ചു തിരിച്ചൊടിക്കുകയും ചെയ്തു . സംഭവത്തിൽ രാജേഷിനെ അറസ്റ്റ് ചെയ്തു
ജുവനൈല്‍ ജസ്റ്റീസ് ആക്ട്, ഐപിസി 307 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
ആലുവയിൽ മൂന്ന് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് വയസുകാരന്‍റെ മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്.
https://www.facebook.com/Malayalivartha
























