Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദയവാല്‍വില്‍ ദ്വാരം ഉണ്ടായതിനെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന, പതിനെഞ്ച് ദിവസം പ്രായമുള്ള ശിശുവിനെ ജിഹാദി വിത്തെന്ന് വിശേഷിപ്പിച്ച ഹിന്ദുരാഷ്ട്ര സേവകന്‍ അറസ്റ്റില്‍

19 APRIL 2019 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഹൃദയവാല്‍വില്‍ ദ്വാരം ഉണ്ടായതിനെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന, പതിനെഞ്ച് ദിവസം പ്രായമുള്ള ശിശുവിനെ ജിഹാദി വിത്തെന്ന് വിശേഷിപ്പിച്ച ഹിന്ദുരാഷ്ട്ര സേവകന്‍ അറസ്റ്റില്‍. ഫെയിസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വര്‍ഗീയ പരാമര്‍ശം നടത്തിയ എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരത്തെ സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശബരിമല സമരത്തിലുള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. തന്ത്രി കണ്ഠരര് രാജീവരരുമായി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ ഇയാളുടെ ഫെയ്‌സ്ബുക്കിലുണ്ട്. മംഗാലപുരത്തെ ഡോ.മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും മൂന്ന് ദിവസം മുമ്പാണ് കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ഇതിനായി യാത്രാതടസ്സം ഉണ്ടാക്കാതിരിക്കാന്‍ സോഷ്യല്‍മീഡിയയില്‍ വലിച പ്രചരണം നടന്നിരുന്നു. അതോടെയാണ് ബിനില്‍ വിവാദ പോസ്റ്റിട്ടത്. 


കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ- മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനിലിന്റെ പോസ്റ്റ്. 153എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ബിനില്‍ സോമസുന്ദരത്തിന്റെ പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അഭിഭാഷകനായ ശ്രീജിത്ത് പെരുമന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ബിനിലിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചത്.

പോസ്റ്റിനെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ശക്തമായപ്പോള്‍ പിന്‍വലിച്ച് തടിതപ്പാന്‍ ബിനില്‍ നോക്കി. ഫെയിസ്ബുക്ക് ആരോ ഹാക്ക് ചെയ്ത് പോസ്റ്റിട്ടതാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടത്തി. പക്ഷെ, ആദ്യമിട്ട വര്‍ഗീയ പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. അത് പിന്‍വലിച്ചുമില്ല. അതിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്. മറ്റേതെങ്കിലും സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നറിയില്ല. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് തിരിച്ചത് മുതല്‍ കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്. ഇടയ്ക്ക് കുട്ടിയുടെ നില പ്രശ്‌നമായപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതിനിടെയാണ് ഇത്തരം മതവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റിട്ടത്. നാട്ടുകാരുള്‍പ്പെടെ റോഡരികില്‍ ആബുലന്‍സിന് വഴിയൊരുക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. അമൃത ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ശസ്ത്രക്രീയ നടത്തിയിട്ടില്ല. ബന്ധുക്കള്‍ക്ക് ഭയമാണെന്ന്് റിപ്പോര്‍ട്ട്. 24 മണിക്കൂറും നിരീക്ഷണത്തിലാണ് കുട്ടി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഇടപെട്ട് കുട്ടിക്ക് വേണ്ട എല്ലാ ചികിത്സാ നടപടികളും നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (12 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends