Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടാര്‍ സമുദായത്തിന്റെ ശാക്തിക മേഖലയായ പാറശാല അസംബ്ലി നിയോജക മണ്ഡലത്തില്‍ ബിജെപി ചുവടുറപ്പിക്കുന്നു... യു ഡി എഫിന് മുന്‍തൂക്കമുണ്ടായിരുന്ന സ്ഥലങ്ങളിലേക്കാണ് കുമ്മനം കടന്നു ചെല്ലുന്നത്, നാടാര്‍ ശാക്തിക മേഖലയില്‍ കുമ്മനത്തിന് മുന്നേറ്റം

20 APRIL 2019 10:18 AM IST
മലയാളി വാര്‍ത്ത

നാടാര്‍ സമുദായത്തിന്റെ ശാക്തിക മേഖലയായ പാറശാല അസംബ്ലി നിയോജക മണ്ഡലത്തില്‍ ബിജെപി ചുവടുറപ്പിക്കുന്നു. യു ഡി എഫിന് മുന്‍തൂക്കമുണ്ടായിരുന്ന സ്ഥലങ്ങളിലേക്കാണ് കുമ്മനം കടന്നു ചെല്ലുന്നത്. കളിയിക്കാവിള ഐങ്കാമം പ്രദേശത്ത് കുമ്മനം നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തവരെല്ലാം കൃത്യമായി ബിജെപിക്ക് വോട്ടു ചെയ്താല്‍ കുമ്മനം വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിക്കും.

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നിങ്ങളുടെ അടുത്തേക്ക് എന്ന വാഹന അനൗണ്‍സ്‌മെന്റ് കേട്ട് ആയിരങ്ങളാണ് തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ വോട്ട് ചെയ്തവരും 23ന് വോട്ട് ചെയ്യാനുള്ളവരും സ്ഥാനാര്‍ത്ഥിയെ കാണാന്‍ ഇടവഴിയോരത്ത് തിങ്ങിക്കൂടി. കുമ്മനത്തെ സ്വീകരിക്കാന്‍ എത്തിയവര്‍ ആരതി ഉഴിഞ്ഞും ഷാള്‍ അണിയിച്ചും തിലകമണിയിച്ചും സ്വീകരിച്ചു. വോട്ട് ചെയ്തവര്‍ അനുഗ്രഹിക്കണമെന്നും മറ്റുള്ളവര്‍ തനിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥി അടുത്ത സ്വീകരണ സ്ഥലത്തേക്ക്.

കുമ്മനം രാജശേഖരന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കം കേരളത്തിലെ തെക്കെ അറ്റത്തെ ബൂത്തായ ഐങ്കാമം അമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ര സന്നിധിയില്‍ നിന്നായിരുന്നു. ഇടവഴിയുടെ ഒരുഭാഗം തമിഴ്‌നാടും മറുഭാഗം കേരളവും. കേരളത്തില്‍ നിന്നും ഐങ്കാമത്തേക്ക് എത്താന്‍ തമിഴ്‌നാട് വഴി കിലോമീറ്ററോളം സഞ്ചരിക്കണം. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്നാല്‍ കുമ്മനം എത്തുന്നത് അറിഞ്ഞ് അതിര്‍ത്തിയുടെ വേര്‍തിരിവ് ഇല്ലാതെ ഇരുഭാഗത്തും ജനങ്ങള്‍ കാത്തു നില്‍ക്കുകയായിരുന്നു.

പാറശ്ശാല മണ്ഡലത്തിലെ പാറശ്ശാല, പരശുവയ്ക്കല്‍, പെരുങ്കടവിള, ആര്യന്‍കോട്, ഒറ്റശ്ശേഖരമംഗം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പ്രചാരണം. രാവിലെ ചെങ്കല്‍ ശിവപുരം ശിവപാര്‍വ്വതി ക്ഷേത്രദര്‍ശനത്തിനു ശേഷം സ്വാമി മഹേശ്വരാനന്ദയുടെ അനുഗ്രഹത്തിനു ശേഷമാണ് കളിയിക്കാവിള ഐങ്കാമം ഗ്രാമത്തിലെത്തിയത്. അതിര്‍ത്തി പ്രദേശത്തെ നിരവധി ഗ്രാമങ്ങളിലെ സ്വീകരണത്തിനു ശേഷം വീണ്ടും സംസ്ഥാനത്തെ ഗ്രാമങ്ങളിലേക്ക്. മുറിയത്തോട്ടം ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിനു മുന്നില്‍ നടന്ന സ്വീകരണത്തില്‍ വനിതാ വോട്ടര്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

തുടര്‍ന്ന് കുഴിഞ്ഞാന്‍വിളയില്‍ എത്തിയപ്പോള്‍ രണ്ടുമണിക്കൂറായി കുമ്മനത്തെ കാത്ത് ഊന്നുവടിയുമായി വൃദ്ധ കസേരയില്‍. കുമ്മനം അടുത്ത് എത്തിയപ്പോള്‍ താന്‍ ബിജെപി അല്ലെന്നും എന്നാല്‍ ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടികൂട്ടിയ വിക്രിയകളെല്ലാം ടിവിയില്‍ കണ്ടെന്നും പറഞ്ഞു. ഭക്തരുടെ കൂടെ നിങ്ങള്‍ മാത്രമായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ എണീറ്റ് കുമ്മനത്തിന് വിജയ തിലകമണിയിച്ചു. ഈ അനുഹ്രമാണ് തനിക്ക് വേണ്ടതെന്ന് നന്ദിപറഞ്ഞ കുമ്മനം തിരികെ പൊന്നാട അണിയിച്ച് ആദരിച്ചു.

തത്തിയൂരിലെ സ്വീകരണത്തോടെ രാവിലെയുള്ള പര്യടനത്തിനു സമാപനമായി. വൈകുന്നേരം ചുള്ളിയൂരില്‍ നിന്നും ആരംഭിച്ച പര്യടനം ആരംഭിച്ചപ്പോള്‍ അകമ്പടിയായി മഴയുമെത്തി. എന്നാല്‍ ആവേശം ചോരാതെ വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി വൈകി ഒറ്റശ്ശേഖരമംഗലത്തെ മൈലക്കരയില്‍ പര്യടനം സമാപിച്ചു. വാഴക്കുലകളും പച്ചക്കറികളും നല്‍കിയായിരുന്നു വിവിധയിടങ്ങളിലെ സ്വീകരണം.

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇനി രണ്ടുനാള്‍ അവശേഷിക്കുന്നുണ്ടെങ്കിലും പാറശ്ശാലമണ്ഡലത്തില്‍ നടന്ന കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അഞ്ഞൂറിലധികം ഇരുചക്രവാഹനങ്ങളായിരുന്നു പ്രചരണവാഹനത്തിന് അകമ്പടിയായി എത്തിയത്. ഏതാണ്ട് ഒരു കിലോമീറ്ററോളം ഇരു ചക്രവാഹനങ്ങളുടെ നീണ്ട നിരയായപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പര്യടന വാഹനം മുന്നോട്ട് നീങ്ങാനും ഏറെ പ്രയാസകരമായി. ഇതോടെ നിശ്ചയിച്ചിരുന്ന സമയത്ത് നിന്നും രണ്ടുമണിക്കൂര്‍ വൈകിയാണ് ഓരോ സ്വീകരണ സ്ഥലത്തും സ്ഥാനാര്‍ത്ഥി എത്തിയത്. സ്വീകരണങ്ങള്‍ ഓരോന്നായി കഴിയുന്നതോടെ ഇരുചക്രവാഹനങ്ങളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു. ഇതോടെ സംഘാടകര്‍ വെട്ടിലായി. ഒടുവില്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനം ഇരുചക്ര വാഹനങ്ങളുടെ മധ്യഭാഗത്താക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

നാടാര്‍ സമുദായത്തിന്റെ വോട്ടാണ് തിരുവനന്തപുരം പാര്‍ലെമെന്റിലെ സ്ഥാനാര്‍ത്ഥിയുടെ വിജയം നിര്‍ണയിക്കുന്നത്. എ ചാള്‍സും നീലനും ജയിച്ചത് അങ്ങനെയാണ്. ഇത്തവണ വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബി ജെ പി ക്ക് ഒപ്പമാണ്. അതു കൊണ്ട് തന്നെ കുമ്മനത്തിന്റെ വിജയം അസാധ്യമാണെന്ന് പറയാനാവില്ല.

നെയ്യാറ്റിന്‍കര മണ്ഡലത്തിലും കുമ്മനത്തിന് സമാനമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വി എസ് ഡി പി യുടെ പ്രവര്‍ത്തനം അതിശക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (7 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (21 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (30 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends