Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയ്ക്ക് പരുക്കേറ്റ കുഞ്ഞ് രക്തത്താൽ കുളിച്ച് കിടന്നിട്ടും ആ 'അമ്മ മനസ്സിൽ പതർച്ച ഉണ്ടായില്ല... ഒന്നും സംഭവിക്കാത്ത മട്ടിൽ വളരെ കൂളായി ഇരുന്നു; ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്!!! കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വടുക്കള്‍... !!! കുരുന്നിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്മയ്ക്ക് അവസരം; പിതാവിനെ ഇന്ന് ചോദ്യം ചെയ്യും

20 APRIL 2019 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ ഇന്ന് കബറക്കം ചെയ്യും. സംസ്‌കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ കുട്ടിയുടെ അമ്മയ്ക്ക് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം കുട്ടിയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വടുക്കള്‍... മൂന്നു വയസിനിടെ അനുഭവിച്ച യാതനകള്‍ ആ പിഞ്ചുമേനിയിലാകെ വരച്ചിട്ടിരുന്നു. തലയുടെ വലതുഭാഗത്തെ പരുക്കായിരുന്നു ഏറെ ഗുരുതരം.

മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയ പിതാവാണ് ആശുപത്രിയിലെത്തിച്ചത്. കളമശേരി ഏലൂരിലെ വാടകവീട്ടിലെ ഗോവണിയില്‍നിന്നു വീണെന്ന് അമ്മ പറഞ്ഞെന്നായിരുന്നു വിശദീകരണം. അച്ഛന്‍ തനിച്ച്‌ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. കുഞ്ഞിന്റെ ദേഹം പരിശോധിച്ചതോടെ ഡോക്ടര്‍മാര്‍ക്കു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു.

അവരാണു പോലീസിനെ വിവരമറിയിച്ചത്. മാതാവിനോടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴേക്കും സംശയം ബലപ്പെട്ടു; ചോദ്യംചെയ്യലിന്റെ ഭാവം മാറി. താനാണു മകനെ മര്‍ദിച്ചതെന്ന് ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂന്‍ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല. ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുമ്ബോള്‍ മുഖം മറയ്ക്കാനും അവര്‍ മുതിര്‍ന്നില്ല. ബുധനാഴ്ച മുതല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ ഇന്നലെ രാവിലെ പത്തോടെയാണു മരിച്ചത്. മകനെ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി മര്‍ദിച്ചെന്നു ചോദ്യംചെയ്യലില്‍ സമ്മതിച്ച മാതാവ് ഝാര്‍ഖണ്ഡ് സ്വദേശിനി ഹന ഖാതൂനിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അബദ്ധത്തില്‍ അമ്മയുടെ െകെയില്‍നിന്നു വീണതാണെന്നു പറഞ്ഞ് പിതാവ് പശ്ചിമ ബംഗാള്‍ സ്വദേശി സജ്ജാദ് ഖാനാണു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണെന്നു പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതോടെ പോലീസിന്റെ നിര്‍ദേശപ്രകാരം രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മസ്തിഷ്‌കത്തിലെ രക്തസ്രാവം നിയന്ത്രിക്കാനായി ശസ്ത്രക്രിയ നടത്തി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. അമ്മയുടെയും അച്ഛന്റെയും നാടായ ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറിയ ശേഷമാകും കുട്ടിയുടെ സംസ്‌കാരകാര്യത്തില്‍ തീരുമാനം എടുക്കുക. രാവിലെ കുട്ടിയുടെ നില അതീവഗുരുതരമായപ്പോള്‍ കസ്റ്റഡിയിലുള്ള അച്ഛനെ കുട്ടിയെ അവസാനമായി കാണാന്‍ പോലീസ് സൗകര്യമൊരുക്കിയിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ അവനെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ അയാള്‍ അവിടെ തളര്‍ന്നു വീണു. അതേ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് പിന്നീട് സ്റ്റേഷനിലേക്ക് മടങ്ങിയത്. ഇവര്‍ തന്നെയാണോ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെന്ന കാര്യത്തില്‍ പോലീസിനും സംശയമായി. നിയമപരമായി വിവാഹം കഴിച്ചതാണോയെന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (10 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (19 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends