Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം മാറിമറിഞ്ഞ് ഒടുവിലെത്തിയത് ശബരിമലയില്‍.. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളെ അതേനാണയത്തില്‍ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി തന്നെ രംഗത്തെത്തി, കോണ്‍ഗ്രസും ശബരിമല മുഖ്യവിഷയമാക്കാനുള്ള നീക്കത്തില്‍

20 APRIL 2019 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം മാറിമറിഞ്ഞ് ഒടുവിലെത്തിയത് ശബരിമലയില്‍. ശബരിമല മുഖ്യവിഷയമാക്കി ബി.ജെ.പി പ്രചാരണം തുടരവെയാണ് എല്‍.ഡി.എഫും യു.ഡി.എഫും ഈ വിഷയത്തിലേക്ക് പ്രചാരണം കേന്ദ്രീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളെ അതേനാണയത്തില്‍ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി തന്നെ രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസും ശബരിമല മുഖ്യവിഷയമാക്കാനുള്ള നീക്കത്തിലാണ്.

യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിക്കഴിഞ്ഞു.ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ആരെ ജയിലിലടച്ചെന്ന് പറയാന്‍ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണ്. മോദിയുടെ വിശ്വാസസംരക്ഷണം സംബന്ധിച്ച പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. അധികാരത്തിലിരുന്നപ്പോള്‍ ചെയ്യാത്ത എന്ത് വിശ്വാസ സംരക്ഷണമാണ് ഇനി ചെയ്യാന്‍ പോകുന്നതെന്ന ചോദ്യമാണ് ചെന്നിത്തല ഉന്നയിച്ചത്.

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം ആദ്യംമുതല്‍ തന്നെ കാറ്റില്‍പറത്തിയായിരുന്നു ബി.ജെ.പി പ്രചാരണം. മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയിലേക്ക് പ്രചാരണം മാറി.അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ പരസ്യമായി വെല്ലുവിളിച്ച് ബി.ജെ.പി പ്രചാരണരംഗത്ത് സജീവമായി. അതിന്റെ ഭാഗമായാണ് വിശ്വാസ സംരക്ഷണം സംബന്ധിച്ച മോദിയുടെ പ്രസ്താവന.അതിനെ പ്രതിരോധിക്കുന്ന നിലയിലേക്ക് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണവും അവസാനഘട്ടത്തില്‍ മാറുകയാണ്.

വിശ്വാസം സംരക്ഷിച്ചുകൊണ്ട് കോടതി ഉത്തരവ് നടപ്പാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ശബരിമലയെ ഉപയോഗിക്കുകയായിരുന്നുമുള്ള പ്രചാരണമാണ് എല്‍.ഡി.എഫ് നടത്തുന്നത്. വിശ്വാസസംരക്ഷണം തന്നെയാകും യു.ഡി.എഫും പറയാതെ പറയുക. എന്നാല്‍ ബി.ജെ.പിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ശബരിമല കര്‍മസമിതി ഉള്‍പ്പെടെ രംഗത്തെത്തിയത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്. ശബരിമല കര്‍മസമിതിയുടെ പ്രാര്‍ഥന ഉള്‍പ്പെടെ ഇന്നും സെക്രട്ടേറിയറ്റിന് മുന്നിലുള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പരാതിയുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (11 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (20 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

Malayali Vartha Recommends