Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചവര്‍ ഒന്നൊന്നായി ബി.ജെ.പി പാളയത്തില്‍ ചേക്കേറുന്നത് വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം

20 APRIL 2019 10:50 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചവര്‍ ഒന്നൊന്നായി ബി.ജെ.പി പാളയത്തില്‍ ചേക്കേറുന്നത് വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന് പിന്നാലെ റിട്ട. അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാനുമായിരുന്ന ടി.പി. ശ്രീനിവാസന്‍ കൂടി ബി.ജെ.പി വേദിയില്‍ പ്രത്യക്ഷപ്പെട്ടതാണ് കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നത്.

ഉമ്മന്‍ ചാണ്ടി പൊലീസ് മേധാവി പദവിയില്‍ വാഴിച്ച ടി.പി. സെന്‍കുമാര്‍ ഇവര്‍ക്ക് മുന്നേ ബി.ജെ.പി പാളയത്തിലെത്തി.കോളജ്, സര്‍വകലാശാല തലങ്ങളില്‍ ഒട്ടേറെ പ്രമുഖരെ വെട്ടിയാണ് ടി.പി. ശ്രീനിവാസനും കെ.എസ്. രാധാകൃഷ്ണനും കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് സുപ്രധാന പദവികളില്‍ കയറിപ്പറ്റിയത്. ഇതില്‍ കെ.എസ്. രാധാകൃഷ്ണന് ഇരട്ടപ്പദവിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്.

ആദ്യം കാലടി ശ്രീശങ്കരചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിച്ചതിന് പിന്നാലെയാണ് പി.എസ്.സി ചെയര്‍മാന്‍ പദവിയില്‍ നിയമിച്ചത്. ബി.ജെ.പിയില്‍ ചേക്കേറിയ രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാവുകയും ചെയ്തു. കോണ്‍ഗ്രസ് ബന്ധമില്ലാതിരുന്ന ടി.പി. ശ്രീനിവാസനെ കഴിഞ്ഞ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തിരുത്തിയത് പ്രമുഖ സമുദായ സംഘടനയുടെ സമ്മര്‍ദത്തിലാണ്.

സംസ്ഥാന സര്‍ക്കാറിന്റെ 'റുസ' പദ്ധതി സമര്‍പ്പിച്ചപ്പോള്‍ ശ്രീനിവാസനെ വൈസ്‌ചെയര്‍മാന്‍ പദവിയില്‍നിന്ന് നീക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ പുതിയ വൈസ്‌ചെയര്‍മാനെ നിയമിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.എന്നാല്‍ കാലാവധി കഴിഞ്ഞ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ ഫയല്‍ നീങ്ങിയപ്പോഴും എന്‍.എസ്.എസ് സമ്മര്‍ദത്തില്‍ ശ്രീനിവാസനെ തന്നെ വൈസ്‌ചെയര്‍മാനാക്കാനായിരുന്നു നീക്കം. ഇത് തര്‍ക്കമായതോടെ പുതിയ സര്‍ക്കാര്‍ വന്നശേഷം നിയമനം നടത്തട്ടെയെന്ന നിലയിലാണ് ഫയല്‍ മടക്കിയത്.

ഇതിനിടെ ഫാക്കല്‍റ്റി ട്രെയിനിങ് അക്കാദമിയുടെ ചെയര്‍മാന്‍ പദവിയിലും ടി.പി. ശ്രീനിവാസനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള എതിര്‍പ്പ് കാരണം ഇത് ലക്ഷ്യംകണ്ടില്ല. ഇതിനിടെ, ഉന്നത പദവികളില്‍ ഇത്തരം ആളുകളെ നിയമിക്കുന്നതില്‍ ഭാവിയില്‍ ജാഗ്രത പുലര്‍ത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ശ്രീനിവാസന്‍ കോണ്‍ഗ്രസ് അംഗത്വമുള്ളയാളല്ല. നയതന്ത്ര വിദഗ്ദനായ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (10 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (24 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (33 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends