Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി

20 APRIL 2019 12:48 PM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും സാങ്കേതികമായി അതിനെ മറികടന്ന് ശബരിമല വിഷയത്തില്‍ ഊന്നാനാണ് ബി.ജെ.പി നീക്കം. ഇതിന്റെ ഭാഗമായി, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. ഈശ്വരന്റെ പേര് പേര് പരാമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്യുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം കുറ്രപ്പെടുത്തി. കോണ്‍ഗ്രസിനെയും മോദി വിമര്‍ശിച്ചു. ശബരിമലയുടെ പേരെടുത്ത് പറയാതെ, വിഷയത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഒരു നിലപാടെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ മറ്റൊരു  നിലപാടാണെടുത്തതെന്നും കുറ്റപ്പെടുത്തിയിരുന്നു.

പാര്‍ലമെന്റിലും കോടതിയിലും വിശ്വാസികള്‍ക്കനുകൂലമായ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുകയെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ശബരിമലയ്ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന സൂചനയും പ്രധാന മന്ത്രി നല്‍കിയിരുന്നു. ശബരിമല ഏറ്രവും ചര്‍ച്ച ചെയ്യപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും നാളെയെത്തുന്നുണ്ട്. ഉച്ചയ്ക്ക് 3 ന് ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി അദ്ദേഹം റോഡ് ഷോ നടത്തും. പിന്നീട് പൊതുയോഗത്തിലും സംസാരിക്കും. ഇതേ വിഷയം തന്നെയായിരിക്കും അമിത് ഷായും ഉന്നയിക്കുക.

ശബരിമല വിഷയം ഉയര്‍ത്തിയാല്‍ രണ്ടു മുന്നണികളും പ്രതിക്കൂട്ടിലാകും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ബി.ജെ.പി ഏറ്രവും കൂടുതല്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാവുമെന്ന് ഭയക്കുന്ന ബി.ജെ.പി അതിനെ മറികടക്കാന്‍ പരമാവധി ഭൂരിപക്ഷ വോട്ട് നേടാനുള്ള ശ്രമത്തിലാണ്. ശബരിമലയുടെ പേരില്‍ നേരിട്ട് വോട്ട് ചോദിക്കുന്നതിന് ബി.ജെ.പിക്ക് പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വിലക്കുള്ളതിനാല്‍ ശബരിമല കര്‍മ്മ സമിതിയാണ് ക്യാമ്പയിനുകള്‍ നടത്തുന്നത്. കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണങ്ങളും നടത്തുന്നുണ്ട്.

21 ന് വൈകിട്ട് 5ന് ആറന്മുള സത്രക്കടവില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പമ്പാ ആരതിയും സംഘടിപ്പിപ്പിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള സംഘാടക സമിതിയുടെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദക്ഷിണ ഗംഗാ ആരതിയെന്ന് വിശേഷിപ്പിക്കുന്ന ഈ ചടങ്ങില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ഗംഗാആരതിക്ക് നേതൃത്വം നല്‍കുന്ന പരികര്‍മ്മികളെയും കൊണ്ടുവരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (8 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (22 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (31 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends