Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നണികള്‍... തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്‌സഭയിലേക്ക് ആരെ അയക്കണമെന്ന് കേരളം വിധിയെഴുതും

20 APRIL 2019 10:59 AM IST
മലയാളി വാര്‍ത്ത

കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നണികള്‍. വിവാദങ്ങളുടെ കുത്തൊഴുക്ക് കണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ഞായറാഴ്ച തിരശ്ശീല വീഴും. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്‌സഭയിലേക്ക് ആരെ അയക്കണമെന്ന് കേരളം വിധിയെഴുതും. ഫലമറിയാന്‍ ഒരുമാസത്തെ കാത്തിരിപ്പ്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന അവകാശവാദത്തിലാണ് ബി.ജെ.പി.

21ന് വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കര്‍ശന സുരക്ഷ ഒരുക്കി പൊലീസും. ദേശീയ നേതാക്കള്‍ ഉഴുതുമറിച്ച മണ്ണില്‍ അവസാനവട്ട അടിയൊഴുക്കിനുള്ള തന്ത്രങ്ങളാണ് ഒരുങ്ങുന്നത്. പര്യടനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥികള്‍ വിട്ടുപോയവ പൂര്‍ത്തീകരിക്കാനുള്ള തിരക്കിലാണ്.
യു.ഡി.എഫിനുവേണ്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി സീതാറാം യെച്ചൂരി, സുധാകര്‍ റെഡ്ഡി അടക്കമുള്ളവരും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമാണ് ജനത്തെ ഇളക്കിമറിക്കാനെത്തിയത്.

എതിരാളികളെ മുറിപ്പെടുത്തുന്ന, ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രചാരണരീതിയായിരുന്നു ചില നേതാക്കളെങ്കിലും ഇക്കുറി പയറ്റിയത്. അതുകൊണ്ടുതന്നെ വിവാദങ്ങളും നടപടികളും കേസുകളും വിലക്കുകളും ഏറെയായിരുന്നു. 21ന് വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി. 20 മണ്ഡലങ്ങളില്‍ 2.61 കോടി (2,61,51,534) വോട്ടര്‍മാര്‍ക്കാണ് ഇക്കുറി സമ്മതിദാന അവകാശം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (7 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (21 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (30 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends