Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരസുന്ദരി ഫയര്‍ബ്രാന്റിനെ വെട്ടി;പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ?

20 APRIL 2019 01:15 PM IST
മലയാളി വാര്‍ത്ത

എ.ഐ.സി.സി. വക്താവും മാധ്യമവിഭാഗം കണ്‍വീനറുമായ പ്രിയങ്കാ ചതുര്‍വേദി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍നിന്നു രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ പത്രസമ്മേളനത്തിനിടെ തന്നോട് മോശമായി പെരുമാറിയതിന് സസ്പെന്‍ഷനിലായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്. എന്നാല്‍ പ്രിയങ്ക രാജിവെക്കാനുണ്ടായ കാരണം ഇതെല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് മുംബൈ നോര്‍ത്തില്‍ മത്സരിക്കാന്‍ ഇത്തവണ അവസരം ലഭിക്കുമെന്ന് പ്രിയങ്ക ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിള മതോണ്ട്കര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. ഇക്കാര്യം അവര്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തിലാണ് പ്രിയങ്കയുടെ സ്വദേശം

തന്നെ അവഗണിച്ച് ഊര്‍മിളക്ക് സീറ്റ് നല്‍കിയപ്പോള്‍ തന്നെ പ്രിയങ്ക ചതുര്‍വേദി ശിവസേന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ആറ് മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ശിവസേന ജയം ഉറപ്പുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് സുചന.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രിയങ്ക ചതുര്‍വേദി മണിക്കൂറുകള്‍ക്കകമാണ് ശിവസേനയിലെത്തിയത്. സേനാ നേതാവ് ഉദ്ധവ് താക്കറെയെ മുംബൈയിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു തീരുമാനം.

പത്തുവര്‍ഷംമുമ്പ് യൂത്ത് കോണ്‍ഗ്രസിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. ഏതാനും ആഴ്ചകളായി തന്റെ പ്രവര്‍ത്തനത്തെ പാര്‍ട്ടി വിലമതിക്കുന്നില്ലെന്നും കൂടുതല്‍ കാലം കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് ആത്മാഭിമാനത്തെ ചോദ്യംചെയ്യലാവുമെന്നും രാജിക്കത്തില്‍ പ്രിയങ്കയുടെ പറഞ്ഞിരുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (7 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (21 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (30 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends