Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ കണ്ട് പൊട്ടിക്കരഞ്ഞ ശേഷം തളര്‍ന്നു വീണു... ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍

20 APRIL 2019 01:10 PM IST
മലയാളി വാര്‍ത്ത

ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്ബനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്‍(35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയിരുന്നു. ആലുവയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച്ച രാവിലെ ഒമ്ബതോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണത്തിന് കാരണം.

കുട്ടി മരുന്നുകളോട് പോലും പ്രതികരിച്ചിരുന്നില്ല. എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തുകയായിരുന്നു.

തലയുടെ വലതുഭാഗത്തെ പരുക്കായിരുന്നു ഏറെ ഗുരുതരം. മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയ പിതാവാണ് ആശുപത്രിയിലെത്തിച്ചത്. കളമശേരി ഏലൂരിലെ വാടകവീട്ടിലെ ഗോവണിയില്‍നിന്നു വീണെന്ന് അമ്മ പറഞ്ഞെന്നായിരുന്നു വിശദീകരണം. അച്ഛന്‍ തനിച്ച്‌ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. കുഞ്ഞിന്റെ ദേഹം പരിശോധിച്ചതോടെ ഡോക്ടര്‍മാര്‍ക്കു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. അവരാണു പോലീസിനെ വിവരമറിയിച്ചത്. മാതാവിനോടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴേക്കും സംശയം ബലപ്പെട്ടു; ചോദ്യംചെയ്യലിന്റെ ഭാവം മാറി. താനാണു മകനെ മര്‍ദിച്ചതെന്ന് ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂന്‍ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല. ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുമ്ബോള്‍ മുഖം മറയ്ക്കാനും അവര്‍ മുതിര്‍ന്നില്ല. ബുധനാഴ്ച മുതല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ ഇന്നലെ രാവിലെ പത്തോടെയാണു മരിച്ചത്. മകനെ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി മര്‍ദിച്ചെന്നു ചോദ്യംചെയ്യലില്‍ സമ്മതിച്ച മാതാവ് ഝാര്‍ഖണ്ഡ് സ്വദേശിനി ഹന ഖാതൂനിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends