Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലത്ത് വോട്ടുമറിക്കലില്‍ ഞെട്ടുന്നത് ആര് ; വോട്ടെടുപ്പിന് ഇനി രണ്ടുനാള്‍ മാത്രം ശേഷിക്കെ കൊല്ലത്ത് ബി.ജെ.പിക്കുള്ളില്‍ വോട്ട് മറിക്കല്‍ വിവാദം

20 APRIL 2019 04:13 PM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പിന് ഇനി രണ്ടുനാള്‍ മാത്രം ശേഷിക്കെ കൊല്ലത്ത് ബി.ജെ.പിക്കുള്ളില്‍ വോട്ട് മറിക്കല്‍ വിവാദം. ഇക്കാര്യമുന്നയിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. കേന്ദ്ര നേതൃത്വത്തിന് ഇവര്‍ പരാതി നല്‍കിയതായാണ് സൂചന. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ് പ്രശാന്ത് വോട്ട് മറിക്കല്‍ അരോപിച്ച് വ്യാഴാഴ്ച രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ മറ്ര് ചില മുന്‍ ഭാരവാഹികളും ആരോപണങ്ങളുമായി രംഗത്തെത്തി.

ബി.ജെ.പി ജില്ലാ ലീഗല്‍ സെല്‍ മുന്‍ കണ്‍വീനര്‍ അഡ്വ. കലൂര്‍ കൈലാസ് നാഥാണ് പരസ്യമായി രംഗത്തുവന്ന മറ്റൊരാള്‍. കുമ്മനം രാജശേഖരന്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതല എടുത്തപ്പോഴുണ്ടായ പുനഃസംഘടനയില്‍ സംസ്ഥാന ഭാരവാഹിയായ അഡ്വ.പ്രശാന്തിന് പി.എസ്.ശ്രീധരന്‍ പിള്ള പ്രസിഡന്റായപ്പോഴാണ് സ്ഥാനഭ്രംശമുണ്ടായത്. കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കൊല്ലത്ത് നിന്നായിരുന്നു. കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയിലായിരുന്നു തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം നടന്നത്.

എന്നാല്‍ പ്രധാനമന്ത്രി എത്തി ചലനം സൃഷ്ടിച്ച കൊല്ലത്ത് മൂന്ന് മാസത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് മാത്രമാണ് ആകെ എത്തിയ ദേശീയ നേതാവ്. പി.എസ്.ശ്രീധരന്‍ പിള്ള ആകട്ടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാതെ സ്ഥാനാര്‍ത്ഥിയുടെ ഒരു സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്യാന്‍ മാത്രമാണ് കൊല്ലത്ത് എത്തിയത്.

വോട്ട് മറിക്കല്‍ വിവാദം കത്തിയതോടെ കൊല്ലം ജില്ലാ സമിതിയുടെ അടിയന്തര യോഗം വ്യാഴാഴ്ച വിളിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി സി. ശിവന്‍ കുട്ടി പങ്കെടുത്ത് യോഗം വിളിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം യോഗം മാറ്റി. മൂന്നുവര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നര ലക്ഷം വോട്ട് ബി.ജെ.പിക്ക് കിട്ടിയിരുന്നു. അത് ഇക്കുറി കുറയാതിരിക്കാന്‍ നോക്കണമെന്നാണ് ജില്ലയിലെ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞാല്‍ അടുത്ത വര്‍ഷം നടക്കുന്ന ത്രിതല - കോര്‍പ്പറേഷന്‍ -മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും 2021 ല്‍ നടക്കുന്ന അസംബ്‌ളി തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നേട്ടം കൊയ്യേണ്ട സുവര്‍ണാവസരം നഷ്ടപ്പെടുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വോട്ടെടുപ്പിലേക്ക് നീളുന്നതിന്റെ അവസാന മണിക്കൂറില്‍ ഇത്തരമൊരു വിവാദം ഉണ്ടായത് കൊല്ലത്ത് പാര്‍ട്ടിയില്‍ കലാപത്തിന് തിരി കൊളുത്തിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (15 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (29 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (38 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends