Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയെ ഇളക്കിമറിക്കാന്‍ അമിത്ഷാ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും

20 APRIL 2019 02:48 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും. വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നാകും റോഡ് ഷോ ആരംഭിക്കുക.

നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തിലെത്തുന്ന അദ്ദേഹം പൊതു സമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് നാലരയോട് കൂടി അദ്ദേഹം ആലപ്പുഴയിലെത്തും.

അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി
എത്തി. പ്രചാരണത്തിന് ശേഷം വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഞായറാഴ്ച തിരികെ മടങ്ങും. നേരത്തെ മാലേഗാവ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയയായ സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. ഹൈന്ദവ ഭീകരത എന്ന കോണ്‍ഗ്രസിന്റെ കണ്ടുപിടിത്തത്തിനുള്ള മറുപടിയാണ് സാധ്വി പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വമെന്ന് അമിത്ഷാ പറഞ്ഞു. ഹൈന്ദവ ഭീകരയുടെ പേരില്‍ കോണ്‍ഗ്രസ് ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിക്കേസില്‍ ബിജു ജനതാദളിനെ അമിത്ഷാ വിമര്‍ശിച്ചു. ഒഡിഷയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ചിട്ടി ഫണ്ട് അഴിമതിയില്‍ ഉള്‍പ്പെട്ടവരെ 90 ദിവസത്തിനുള്ളില്‍ ജയിലിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.

പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെ തടയാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിവില്ലെന്നും മോദിയുടെ നേതൃത്വത്തിനു കീഴില്‍ മാത്രമെ രാജ്യം സുരക്ഷിതമായിരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2007ല്‍ നടന്ന സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അതിനടുത്ത വര്‍ഷം നടന്ന മാലേഗാവ് മുസ്ലിംപള്ളിയിലെ സ്‌ഫോടനം എന്നിവയ്ക്ക് ശേഷമാണ് ഹിന്ദു ഭീകരത എന്ന വാക്ക് കോണ്‍ഗ്രസ് പ്രചരിപ്പിച്ചതെന്നും അമിത്ഷാ പറഞ്ഞു.

ഹിന്ദു ഭീകരത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസിനുള്ള ശിക്ഷയായിട്ടാണ് മാലേഗാവ് സ്‌ഫോടനക്കേസില്‍ ആരോപണ വിധേയയായ സാധ്വി പ്രഗ്യയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അമിത്ഷാ പറഞ്ഞു. കാവി ഭീകരത എന്ന ആശയം ദിഗ് വിജയ് സിംഗിന്റേതായിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തിനെതിരെ തന്നെ പ്രഗ്യയെ നിര്‍ത്തിയതെന്നും അമിത്ഷാ വ്യക്തമാക്കി.

ഒഡിഷയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് കുടിവെള്ള പദ്ധതി, വൈദ്യുതി, വീട് എന്നിവ 2022 ഓടെ സാധ്യമാക്കുമെന്നും അമിത്ഷാ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാത്തതില്‍ നവീന്‍ പട്‌നായിക് സര്‍ക്കാരിനെയും അമിത്ഷാ വിമര്‍ശിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 minute ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (16 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (30 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (39 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends