Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി പി എമ്മിനെ പിള്ള പൊളിച്ചടുക്കി ; എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാള്‍ വീണ സംഭവത്തെ നവ മാദ്ധ്യമത്തില്‍ ട്രോളിയ യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള

20 APRIL 2019 04:08 PM IST
മലയാളി വാര്‍ത്ത

എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാള്‍ വീണ സംഭവത്തെ നവ മാദ്ധ്യമത്തില്‍ ട്രോളിയ യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ഇന്ദിരാധിപത്യത്തെ പേടിച്ചിട്ടില്ലെന്നും പിന്നെയാണോ വിജയാധിപത്യത്തെ പേടിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

പോത്തിന് ഏത്തവാഴയെക്കുറിച്ച് എന്തറിയാമെന്ന് പറയുന്നതു പോലെയാണ് കമ്യൂണിസ്റ്റുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം. ലോകത്ത് എതൊക്കെ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ സമ്പൂര്‍ണാധികാരം കൈവരിച്ചിട്ടുണ്ടോ അവിടെയൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യം പോയിട്ട് അവരെയൊന്ന് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിട്ടില്ല. എന്തിനേറെ ഇന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ പേരിനല്ലാതെ പ്രതിപക്ഷം പോലുമില്ല. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നതനുസരിച്ച് ഒരു പങ്കാളിത്തം എന്ന നിലയില്‍ പഞ്ചപുച്ഛമടക്കി മത്സരിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.

പാലക്കാട് എം.പി ആയ എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും വടിവാള്‍ വീഴുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ കൂടി പ്രചരിച്ചത് എല്ലാവരും കണ്ട കാര്യമാണ്. ഇതിനെ തുടര്‍ന്ന് ഹരി നായര്‍ എച്ച്.പി എന്നയാള്‍ ഫേസ്ബുക്കില്‍ ഒരു ട്രോള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ട സിപിഎം അദ്ദേഹത്തെ 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലിട്ടിരിക്കുകയാണ്. 153 എ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള ഒരു സാഹചര്യവും ഹരി ഷെയര്‍ ചെയ്ത ട്രോളില്‍ ഇല്ല . ആ വകുപ്പ് ഈ കേസില്‍ കോടതിയില്‍ നിലനില്‍ക്കുകയുമില്ല.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഏറ്റവും നികൃഷ്ടമായ രീതിയില്‍ സിപിഎം സൈബര്‍ അണികള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അവതരിപ്പിക്കുന്നത് കണ്ടിട്ടുള്ളവരാണ് നാം. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഏതൊക്കെ രീതിയില്‍ അധിക്ഷേപിക്കാമോ അതെല്ലാം ചെയ്യുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയുമൊക്കെ പല രീതിയില്‍ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ മുന്‍പന്തിയിലായിരുന്നു. ഇതിനെതിരെ പല പ്രാവശ്യം കേസുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്നുവരെ വേണ്ട രീതിയിലുള്ള അന്വേഷണമോ പ്രതിയെ അറസ്റ്റ് ചെയ്യലോ നടന്നിട്ടില്ല.

അതേസമയം സിപിഎം അനുകൂലികളായവര്‍ക്കെതിരെ ആരെങ്കിലും ട്രോള്‍ ചെയ്താല്‍ അപ്പോള്‍ തന്നെ കേസും അറസ്റ്റും ജയിലില്‍ ഇടലുമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഷെയര്‍ ചെയ്‌തെന്ന പേരില്‍ നൂറുകണക്കിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം സിപിഎം യൂണിയനില്‍ പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരവധി അധിക്ഷേപങ്ങള്‍ നടത്തിയിട്ടും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ ആയിരക്കണക്കിനു കേസുകളാണെടുത്തത്. ആയിരക്കണക്കിനു പേരെ ജയിലില്‍ ഇട്ടു. നിരവധിപേരെ മര്‍ദ്ദിച്ചവശരാക്കി. നേതാക്കളെ അകാരണമായി തടവിലിട്ടു. ഏറ്റവും അവസാനമായി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ നൂറുകണക്കിനു കള്ളക്കേസുകള്‍ എടുത്തു.

ഫാസിസ്റ്റ് ഭരണത്തിന്റെ ദുര്‍ഭൂതമാണ് കേരളം ഭരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. തുമ്മിയാല്‍ മിസയും മിണ്ടിയാല്‍ ഡി.ഐ.ആറും പ്രയോഗിച്ചിരുന്ന പഴയ ഇന്ദിരാധിപത്യത്തിന്റെ അടിയന്തിരാവസ്ഥക്കാലമാണ് ഓര്‍മ്മ വരുന്നത്. ഇന്ന് അടിയന്തിരാവസ്ഥ നടത്തിയ പാര്‍ട്ടിയും ലോകത്തെ നമ്പര്‍ വണ്‍ ഫാസിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ചങ്ങാത്തത്തിലുമാണ്.

കേസെടുത്തും പേടിപ്പിച്ചും മിണ്ടാതാക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ആ വെള്ളമങ്ങ് വാങ്ങി വച്ചേക്കുക. ഇന്ദിരാധിപത്യത്തെ പേടിച്ചിട്ടില്ല ഞങ്ങള്‍.. പിന്നെയാണോ വിജയാധിപത്യത്തെ ..!

ഹരിനായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 minute ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (16 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (30 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (39 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends