Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒളിക്യാമറാ വിവാദം; കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുക്കും

20 APRIL 2019 05:53 PM IST
മലയാളി വാര്‍ത്ത

ദേശീയ ചാനലിന്റെ ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് രജിസ്റ്റർ ചെയ്‌താൽ മാത്രമേ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കാനാകൂ എന്നാണ് ലഭിച്ച നിയമോപദേശം. സംഭവം കൂടുതൽ അന്വേഷിക്കണമെങ്കിലും കേസ് രജിസ്‌റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാഘവനെതിരെ കേസെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യേണ്ടതുണ്ടെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഉത്തരമേഖലാ ഐ.ജി,​ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയത്. വിവാദവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പ്രത്യേകിച്ച് കണ്ടെത്തലുകളൊന്നുമില്ലാതെ സമർപ്പിച്ച റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു.ഇതിനിടെ എം.കെ രാഘവനെതിരായ ദൃശ്യങ്ങളുടെ പൂർണരൂപം ചാനൽ പൊലീസിന് കൈമാറി. ഇതേക്കുറിച്ച് ഐ.ജി പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ഉത്തരമേഖലാ ഐ.ജി പൊലീസ് മേധാവിയെ അറിയിച്ചത്. ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ കൃതൃമത്വം ഉണ്ടോയെന്നതാണ് പ്രാഥമികമായി പരിശോധിച്ചത്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഐ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഘവനെതിരെ ഇടതുമുന്നണി നൽകിയ പരാതിയിൽ കോഴിക്കോട് എ.എസ്.പിയും രാഘവൻ നൽകിയ പരാതിയിൽ കോഴിക്കോട് ഡി.സി.പിയുമാണ് അന്വേഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (6 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (21 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (35 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (44 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends