Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയുടെ ഫേസ്ബുക്കില്‍ ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോ വൈറലാകുന്നു

21 APRIL 2019 10:06 AM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച ഏവരും പോളിങ് ബൂത്തിലേക്ക്. അതിനിടയില്‍ തന്റെ പ്രചാരണ തിരക്കിനിടയില്‍ റോഡരികില്‍ നിന്നിരുന്ന ഒരു ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് തലോടുന്ന നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ ഒരു വീഡിയോ കഴിഞ ദിവസം വൈറലായിരിന്നു.
ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയുടെ ഫേസ്ബുക്കില്‍ ഒരു വീഡിയോ വൈറലാകുകയാണ്. സുരേഷ് ഗോപിക്ക് ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോയാണ് ഇത്. വീഡിയോ കണ്ട് പലരും സ്ഥാനാര്‍ത്ഥിയുടെ കൈയ്‌ക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാര്യയുടെ സ്‌നേഹം പങ്കുവയ്ക്കുന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രിയതമയോടുള്ള ഇഷ്ടവും സ്‌നേഹവും പങ്കുവയ്ക്കാനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്നു മനസിലാക്കാം.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം മുതല്‍ തൃശൂര്‍ മണ്ഡലം ജനശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിനാളുകളാണ് ഓരോ സ്വീകരണസ്ഥലത്തും എത്തുന്നത്. ഈ പിന്തുണ വോട്ടായി മാറിയാല്‍ തൃശൂരില്‍ താമര വിരിയിക്കാം
ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി, അവളുടെ നിറവയറില്‍ സ്പര്‍ശിച്ചു കുഞ്ഞിനെ അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ കഴിഞദിവസം അമ്പി എന്നയാള്‍ ഫേസ്ബുക്കില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിട്ടുമുണ്ട്.
താരാരാധനയാണെന്ന് ഒരു നിമിഷം സംശയിച്ചു. പക്ഷെ അങ്ങനൊരു ചിന്ത തന്നെ മണ്ടത്തരമാണെന്നു ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി. സഹോദരനിര്‍വിശേഷമായ, പിതൃതുല്യമായ ഒരു ബന്ധം ഉളവാകുന്ന വിധം ആ മനുഷ്യന്‍ ചെയ്ത പുണ്യ കര്‍മങ്ങള്‍, തനിക്കില്ലാതെ പോലും മറ്റുള്ളവന് കൊടുക്കാന്‍ കാട്ടിയ മനസ്സ്, അതിന്റെ ഫലം ഈ ജന്മത്തു തന്നെ അനുഭവിക്കാന്‍ ദൈവാനുഗ്രഹം നേടിയ ഒരാള്‍. അസൂയപ്പെടാതെന്ത് ചെയ്യും !

നിങ്ങളുടെ രാഷ്ട്രീയത്തിന്റെ എതിര്‍വശത്തു നിന്നതു കൊണ്ട് നിര്‍ലോഭം അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നിട്ടും ഇത്തരം കാഴ്ചകളാണ് മുഴുവന്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്. ഈ ചൊരുക്ക് തീര്‍ക്കലുകളില്‍, അസഭ്യവര്‍ഷങ്ങളില്‍, നിങ്ങളുടെ രാഷ്ട്രീയ മനോരോഗത്തിന്റെ മൂര്‍ച്ഛയില്‍ അങ്ങ് തോല്‍പ്പിച്ചുകളയാന്‍ പറ്റും എന്ന് തോന്നുന്നുണ്ടോ ഈ മനുഷ്യന്‍ നേടിയെടുത്ത വിശ്വാസത്തെ, പുണ്യങ്ങളെ?
ഇയാള്‍ നിങ്ങള്‍ക്ക് മുന്നില്‍ തന്നെയുണ്ട്. രാഷ്ട്രീയക്കാരനാകുന്നതിന് മുന്നേ തന്നെ ഉണ്ടായിരുന്നു.

നിരാലംബരായ കുഞ്ഞുങ്ങള്‍ക്ക് അച്ഛനായി, സഹോദരിമാര്‍ക്ക് മൂത്ത ജേഷ്ഠനായി, അമ്മമാര്‍ക്ക് മകനായി, കര്‍മ്മയോഗികള്‍ക്ക് മുന്നില്‍ നിന്ന് നയിക്കുന്ന നായകനായി. അതെന്നും ഇവിടെ ഉണ്ടാവുകയും ചെയ്യും.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (6 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (21 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (35 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (44 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends