Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പത്തനംതിട്ടയില്‍ ആവേശക്കടലായി സുരേന്ദ്രന്‍ ; താന്‍ ജയിക്കുമെന്നായപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി വോട്ട് യുഡിഎഫിന് മറിച്ചു നല്‍കാന്‍ തീരുമാനിച്ചെന്നും അതില്‍ ജാഗ്രത പാലിക്കണെമന്നും അഭ്യര്‍ഥന

21 APRIL 2019 10:37 AM IST
മലയാളി വാര്‍ത്ത

എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ഒരു കാര്യം കൂടി വോട്ടഭ്യര്‍ഥനയോടൊപ്പം ചേര്‍ത്തു. താന്‍ ജയിക്കുമെന്നായപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി വോട്ട് യുഡിഎഫിന് മറിച്ചു നല്‍കാന്‍ തീരുമാനിച്ചെന്നും അതില്‍ ജാഗ്രത പാലിക്കണെമന്നുമാണ് അഭ്യര്‍ഥന. ഏഴ് നിയോജക മണ്ഡലങ്ങളില്‍ എവിടെയൊക്കെ എത്തിപ്പെടാനുണ്ട് എന്ന് പട്ടിക തയാറാക്കിയാണ് സുരേന്ദ്രന്റെ അവസാന റൗണ്ട് പര്യടനം പുരോഗമിക്കുന്നത്.

ഇരവിപേരൂര്‍ പഞ്ചായത്തിലെ നെല്ലാടും കോയിപ്രം പഞ്ചായത്തിലെ പുല്ലാടും തമ്മില്‍ പേരിലെ സമാനതയ്ക്കപ്പുറം സവിശേഷതകളൊന്നുമില്ല. എന്നാല്‍, ചുറ്റുവട്ട പ്രദേശങ്ങള്‍ വളക്കൂറുള്ള മണ്ണാണെന്ന് എന്‍ഡിഎയ്ക്ക് അറിയാം. റോഡ് ഷോയ്ക്ക് പുറമെ, ഈ മേഖലയ്ക്ക് രണ്ടാം വട്ടവും പര്യടന ഷെഡ്യൂളില്‍ ഇടംകൊടുത്തത് അങ്ങനെയാണ്.

അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്ന് ഇമ്പമാര്‍ന്ന പ്രചാരണ ഗാനം മുഴങ്ങുമ്പോള്‍ സമയം 1.15. വരയന്നൂരിലെ പ്രവാസിയായ ഉദ്യാനം വീട്ടില്‍ പരമേശ്വരന്‍നായരുടെ വീടിന്റെ പൂമുഖത്ത് ഒരുക്കിയ സമ്മേളന വേദിയില്‍ കൂടുതലും വനിതകള്‍. നട്ടുച്ചവെയിലില്‍ വീടിന്റെ മുറ്റത്തും റോഡിലുമൊക്കെയായി കാത്തു നിന്നത് വലിയൊരു ജനക്കൂട്ടം. തുറന്ന വാഹനത്തിലെത്തിയ സ്ഥാനാര്‍ഥി എല്ലാവരെയും കൈവീശി പൂമുഖത്തെ വേദിയിലെത്തി.

സമയക്കുറവ് കാരണം സമ്മേളനത്തിന്റേതായ ഔപചാരികതകള്‍ ഒഴിവാക്കിയിരുന്നു. സ്വീകരണത്തിന് ശേഷം ഉദ്ഘാടനം നിര്‍വഹിച്ച സുരേന്ദ്രന്‍ നേരെ നന്ദി പ്രസംഗത്തിലേക്ക് കടന്നു. മഞ്ചേശ്വരത്തെ തന്റെ പരാജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇത്തവണ തനിക്ക് വോട്ടു അഭ്യര്‍ഥിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. നുകത്തല കോളനിയിലെ സ്വീകരണത്തിന് ഹാരാര്‍പ്പണം നടത്തിയതും മുദ്രാവാക്യം വിളിച്ചതുമെല്ലാം വനിതകള്‍. കരീലമുക്ക് ജംക്ഷനിലെ സ്വീകരണ സ്ഥലത്തെത്തിയപ്പോള്‍ നാലാള്‍ പൊക്കത്തില്‍ സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ കട്ടൗട്ട്. ഇതിന്റെ ചുവട്ടിലായിരുന്നു സ്വീകരണം. ആലാന്തറ, കാഞ്ഞിരംപാറ കോളനികളിലും ഇന്നലെ പര്യടനം പൂര്‍ത്തിയാക്കി.

ഉച്ചയ്ക്ക് 12ന് പുല്ലാട് ജംക്ഷനിലെത്തേണ്ട പര്യടനം വേദിയിലെത്തിയപ്പോള്‍ ഉച്ചകഴിഞ്ഞ് 3.15. കൊച്ചുകുട്ടികളും സ്തീകളും അടങ്ങുന്ന പ്രവര്‍ത്തകര്‍ പൊരിവെയിലത്ത് ഇത്രയും നേരം കാത്തു നില്‍ക്കേണ്ടി വന്നതിലെ ഖേദം അറിയിച്ച അദ്ദേഹം, വരുംതലമുറയ്ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ഒരു മാറ്റം അനിവാര്യമാണെന്നും തന്നെ ജയിപ്പിക്കണമെന്നും പറഞ്ഞു. നെല്ലിമല എസ്എന്‍ഡിപി ശാഖാ ഗുരുമന്ദിരവും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. വൈകുന്നേരം 4ഓടെ തുടങ്ങിയ കനത്ത മഴ കാരണം അല്‍പ നേരം പര്യടനം നിര്‍ത്തി വച്ചു. തോണിപ്പുഴ, കുറിയന്നൂര്‍, കീഴുകര, കടമ്മനിട്ട, ആലുങ്കല്‍, മുക്കൂട്, നെടുവേലി, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ ഇന്നലെ പര്യടനം പൂര്‍ത്തിയാക്കി.

ബിജെപി സംസ്ഥാന സമിതി അംഗം വി.എസ്.ഹരിശ്ചന്ദ്രന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മധു പരുമല, ബിജെപി ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാര്‍, ആറന്മുള മണ്ഡലം പ്രസിഡന്റ് കെ.അശോക് കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജയകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends