Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോട്ടോര്‍വാഹനവകുപ്പില്‍ ഏകീകൃത സോഫ്റ്റ്‌വേര്‍ സംവിധാനം വന്നതോടെ സംസ്ഥാനത്ത് െ്രെഡവിങ് ലൈസന്‍സ് വിതരണം സ്തംഭനാവസ്ഥയില്‍

21 APRIL 2019 10:38 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് മോട്ടോര്‍വാഹനവകുപ്പില്‍ ഏകീകൃത സോഫ്റ്റ്‌വേര്‍ സംവിധാനം വന്നതോടെ സംസ്ഥാനത്ത് െ്രെഡവിങ് ലൈസന്‍സ് വിതരണം സ്തംഭനാവസ്ഥയില്‍.ആര്‍.ടി. ഓഫീസുകളില്‍ത്തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്തുനല്‍കുന്ന സംവിധാനം മാറിയതോടെയാണ് ലൈസന്‍സ് വിതരണത്തില്‍ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോര്‍വാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസന്‍സ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 ജനുവരി മുതലാണ് പുതിയ സോഫ്റ്റ്‌വേറായ 'വാഹന്‍ സാരഥി' നടപ്പാക്കിത്തുടങ്ങിയത്.
മാര്‍ച്ച് മാസത്തോടെ എല്ലാ ആര്‍.ടി.ഓഫീസുകളും സബ് ആര്‍.ടി.ഓഫീസുകളും വാഹന്‍ സാരഥിയുടെ കീഴില്‍ കൊണ്ടുവന്നു. ഇതോടെ ആര്‍.ടി. ഓഫീസുകളില്‍ നിന്നുതന്നെ ലൈസന്‍സ് പ്രിന്റ് ചെയ്തു നല്‍കുന്നത് നിര്‍ത്തി. പകരം ക്യു.ആര്‍. കോഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസന്‍സുകള്‍ തിരുവനന്തപുരത്തുനിന്ന് പ്രിന്റ് ചെയ്ത് തപാല്‍ മാര്‍ഗം എത്തിക്കാനായിരുന്നു പദ്ധതി.
ടെന്‍ഡര്‍ വിളിച്ച് ഒരു ഏജന്‍സിയെ പ്രിന്റിങ് ഏല്‍പ്പിക്കാനും ധാരണയായിരുന്നു. ഇതിനിടെ മുമ്പ് ലൈസന്‍സ് പ്രിന്റിങ്ങിനായി ടെന്‍ഡറില്‍ പങ്കെടുത്ത് കിട്ടാതെപോയ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി ഇത്തവണ തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നടപടികള്‍ സ്‌റ്റേ ചെയ്തു. ഇതോടെയാണ് ലൈസന്‍സ് വിതരണം സ്തംഭിച്ചത്.

ഓരോ ആര്‍.ടി. ഓഫീസുകളിലും 3500 മുതല്‍ 5000 വരെ ലൈസന്‍സ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍, പ്രായോഗിക പരീക്ഷ പാസായി എന്ന രേഖ ലൈസന്‍സായി ഉപയോഗിക്കാനാണ് അപേക്ഷകരോട് നിര്‍ദേശിച്ചിട്ടുള്ളത്. പഴയ സംവിധാനത്തില്‍ െ്രെഡവിങ്ങിന്റെ പ്രായോഗിക പരീക്ഷ പാസായ അന്നുതന്നെ ലൈസന്‍സ് വിതരണംചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാസത്തിലേറെയായിട്ടും കിട്ടാത്ത സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന ലൈസന്‍സുകള്‍ വിതരണം ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഏകീകൃത പ്രിന്റിങ് സംവിധാനമാകുംവരെ പുതിയ രീതിയില്‍ അതത് ആര്‍.ടി. ഓഫീസുകള്‍ മുഖാന്തരം പ്രിന്റ് ചെയ്യും. അതിന് സിഡിറ്റിന് നിര്‍ദേശം നല്‍കി. അടുത്തയാഴ്ച ലൈസന്‍സ് വിതരണം തുടങ്ങും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (11 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (19 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (34 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (48 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (57 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends