Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുന്ന അധ്യയനവര്‍ഷം മുതല്‍ സയന്‍സ് വിഷയങ്ങള്‍ അടക്കമുള്ള ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ മലയാളത്തിലും

21 APRIL 2019 10:50 AM IST
മലയാളി വാര്‍ത്ത

വരുന്ന അധ്യയനവര്‍ഷം മുതല്‍ സയന്‍സ് വിഷയങ്ങള്‍ അടക്കമുള്ള ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ മലയാളത്തിലും ലഭ്യമാകും. എന്‍.സി.ഇ.ആര്‍.ടി.യുടെ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അച്ചടിച്ച് ലഭ്യമാക്കാനാണ് പദ്ധതി. ഭൂരിപക്ഷം പുസ്തകങ്ങളുടെയും പരിഭാഷ പൂര്‍ത്തിയായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ ലഭ്യമാക്കും.
നിലവില്‍ അമ്പതിലധികം വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കുന്നുണ്ട്. നീറ്റ് പരീക്ഷ പ്രാദേശികഭാഷയിലും എഴുതാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ മലയാളത്തിലും ലഭ്യമാക്കാനുള്ള തീരുമാനമുണ്ടാകുന്നത്.
പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നത് പഠനമാധ്യമം മലയാളം ആക്കുന്നതിന്റെ ആദ്യ പടിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നിലവില്‍ ഇംഗ്ലീഷാണ് പഠനമാധ്യമം. പഠനമാധ്യമം മാറ്റുന്നത് നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്നത്. പഠനമാധ്യമം മാറിയാല്‍ ഇപ്പോഴുള്ള ആകര്‍ഷണീയത നഷ്ടപ്പെടുമെന്ന് കെ.എച്ച്.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.ടി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. നിലവില്‍ നീറ്റ് പരീക്ഷ മലയാളത്തില്‍ എഴുതാന്‍ അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യുന്നുണ്ട്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മലയാളത്തിലും ഇംഗ്ലീഷിലുമാണ് ലഭ്യമാക്കുന്നത്. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 40 ശതമാനത്തോളം കുട്ടികള്‍ മലയാളത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സയന്‍സ് പഠിക്കുന്ന കുട്ടികളില്‍ മലയാളത്തില്‍ പരീക്ഷ എഴുതുന്നവര്‍ കുറവാണ്. ലയാളത്തില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ഇതിനൊരു പരിഹാരമാകും സര്‍ക്കാര്‍തന്നെ മലയാളത്തില്‍ പുസ്തകം ലഭ്യമാക്കുന്നതിലൂടെയെന്നാണ് എസ്.സി.ഇ.ആര്‍.ടി.യുടെ നിലപാട്. ഇംഗ്ലീഷില്‍ പഠിക്കുന്നവര്‍ക്കും മലയാളത്തില്‍ പുസ്തകം ലഭ്യമാകുന്നത് സഹായകരമാകുമെന്ന് ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് പറഞ്ഞു.

എന്നാല്‍, സയന്‍സ് അടക്കമുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതില്‍ ഗുണത്തേക്കാളധികം ദോഷമുണ്ടാക്കുമെന്ന് മുന്‍ കരിക്കുലം കമ്മിറ്റിയംഗം കൂടിയായ കെ.ടി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പ്ലസ്ടു പഠനത്തിനുശേഷം തുടര്‍പഠനത്തിനുള്ള അന്‍പതോളം പ്രവേശനപ്പരീക്ഷകളുണ്ട്. ഇവയൊക്കെ ഇംഗ്ലീഷിലേ എഴുതാനാകൂ. മലയാളത്തില്‍ ഹയര്‍ സെക്കന്‍ഡറി പഠനം നടത്തുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രവേശനപ്പരീക്ഷകളൊക്കെ കഠിനമായി മാറുമെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (11 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (19 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (34 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (48 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (57 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends