Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും ഞെട്ടിച്ചും താരമായും ജ്യോതി; അമ്മയുടെയും മകന്റേയും മകളുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ കാലം കാത്ത് വച്ച നിയോഗത്തിന് നന്ദി പറഞ്ഞു കൊണ്ട് ജ്യോതി വിജയകുമാര്‍

21 APRIL 2019 05:40 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പിച്ച ഒരു ചരിത്രനിയോഗത്തിന് കൂടിയാണ് ജ്യോതിയുടെ കഴിഞ്ഞ ദിവസത്തെ പകല്‍ സാക്ഷിയായത്. അമ്മയുടെയും മകന്റേയും മകളുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ കാലം കാത്ത് വച്ച നിയോഗത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ആവേശസ്വരത്തില്‍ ജ്യോതി വിജയകുമാര്‍ സംസാരിച്ച് തുടങ്ങിയത്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടെയും വാക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനൊപ്പം മറ്റൊരു ചരിത്ര മുഹൂര്‍ത്തം കൂടി ഇന്ന് സാധ്യമായി. രാഷ്ട്രീയത്തില്‍ സജീവമായ ശേഷം വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രിയങ്കാ ഗാന്ധി നടത്തിയ ആദ്യ ഇംഗ്ലീഷ് പ്രസംഗം കൂടിയാണ് ഇന്ന് മാനന്തവാടിയില്‍ നടന്നത്. അത് പരിഭാഷപ്പെടുത്താന്‍ കിട്ടിയ അവസരത്തിന് ഒരായിരം നന്ദി പറയുകയാണ് ജ്യോതി ഒരു പ്രമുഖ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ പറയുന്നു. 

രണ്ടുപേരുടെയും പ്രസംഗ ശൈലി വ്യത്യാസമാണ്. രാഹുല്‍ ഗാന്ധി ചെറിയ വാചകങ്ങളിലൂടെ ആശയം വ്യക്തമാക്കും. പ്രിയങ്കാ ഗാന്ധി പറയുന്ന വാചകങ്ങള്‍ക്ക് നീളം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ദാനുപദ തര്‍ജിമ അത്ര എളുപ്പമാവില്ല. ആശയം ചോരാതെ പങ്കുവയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്. രണ്ടു നേതാക്കളും പ്രസംഗ ശൈലിയില്‍ അവരുടേതായ തലം കണ്ടെത്തുന്നവരാണ്. ഇന്ന് പ്രിയങ്കാ ജി നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയും ദേശീയതയും കുടുംബവും വയനാടിനെ കുറിച്ചുമൊക്കെ പറയുമ്പോള്‍ പ്രിയങ്കയിലെ പ്രസരിപ്പ് അതേ പടി പകര്‍ത്താന്‍ കഴിഞ്ഞോ എന്ന സംശയത്തിലാണ് ഞാന്‍. അത്രത്തോളം ഹൃദ്യമായിരുന്നു അവരുടെ വാക്കുകള്‍. ഒരു മുന്നൊരുക്കത്തിനായി ഞാന്‍ പ്രിയങ്കയുടെ മുന്‍ പ്രസംഗങ്ങളൊക്കെ നെറ്റില്‍ നോക്കി. പക്ഷേ അധികമാെന്നും കിട്ടിയല്ല. അതിന്റെ ഒരു അമ്പരപ്പോടെയാണ് ഞാന്‍ വന്നത്. എന്നാല്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ആ പേടി ആദ്യമേ മാറ്റി.

പ്രസംഗത്തിന് മുന്‍പ് കുറച്ച് നിമിഷങ്ങള്‍ കിട്ടിയിരുന്നു. അപ്പോള്‍ പ്രിയങ്കാ ജി എനിക്ക് കയ്യിലിരുന്ന ഒരു പേപ്പര്‍ തന്നു. പ്രധാനപ്പെട്ട ആശയങ്ങള്‍ കുറിച്ചിട്ട പേപ്പറായിരുന്നു അത്. എന്നിട്ട് എന്നോട് പറഞ്ഞു. ഇതൊക്കെയാണ് പ്രധാനമായും പറയുക. നോക്കിക്കൊള്ളൂ.. അത്രത്തോളം കരുതലാണ് പ്രിയങ്ക എന്നോട് കാണിച്ചത്. പ്രോംറ്റര്‍ നോക്കിയായിരുന്നില്ല പ്രസംഗം. പറയേണ്ട കാര്യങ്ങള്‍ കൈപ്പടയില്‍ കുറിച്ച ആ പേപ്പര്‍ എനിക്ക് നേരെ നീട്ടിയപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. പ്രസംഗത്തിന് ഇടയ്ക്ക് മനോഹരമായ ചിരിയോടെ എന്നെ നോക്കുന്ന പ്രിയങ്കയുടെ മുഖം വലിയ കരുത്തായിരുന്നു. ്പ്രസംഗം അവസാനിച്ച് മടങ്ങുംനേരം എന്നോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ ഭാഷ അറിയാതെ പോയല്ലോ. പക്ഷേ ജനങ്ങളില്‍ നിന്നും മനസിലായി നിങ്ങള്‍ നന്നായി ചെയ്തു.

രാഷ്ട്രീയപശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് ജ്യോതിയുടെ വരവ്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാര്‍. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം സഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി മുന്‍പ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയിരുന്നു. 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (18 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (26 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (41 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (55 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends