എവിടന്നു കിട്ടിയടാ നിനക്ക് അവളുടെ നമ്പർ... ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് ക്രൂരമർദ്ദനം.... സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയ ശേഷം ഇരുമ്പ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു; കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം പ്രതികളുടെ ബന്ധുവിനെ ഫോണ്‍ വിളിച്ചതിന്...

സംഭവത്തില്‍ സലാം, സക്കീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം. ഫോണ്‍ നമ്ബര്‍ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ് സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയത്. ഇരിമ്ബ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സാജിദ് ചികിത്സയിലാണ്. ഇരിവേലി സ്വദേശി സാജിദ് കണ്ണൂരിലെ ചക്കരക്കലില്‍ വെച്ചാണ് സദാചാര ആക്രമണത്തിന് ഇരയായത്. ഈ മാസം 20നായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍വിളിയാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദ്ദനത്തിനും കാരണമായതെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























