'കാലിത്തീറ്റയുടെ പേരിൽ കശുവണ്ടി പരിപ്പ് ഇറക്കുമതി ; കൊല്ലം സി ഇ പി സി ഐ ഓഫിസ് മാർച്ച് അക്രമാസക്തം

'കാലിത്തീറ്റ എന്ന പേരിൽ കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്ത് ലോക്കൽ മാർക്കറ്റിൽ വിപണനം ചെയ്യുന്ന വൻകിട മുതലാളിമാർക്ക് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് കാഷ്യു എക്സ്പോർട്ടേഴ്സ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓഫിസിലേക്ക് ചെറുകിട കശുവണ്ടി വ്യവസായികളും തൊഴിലാളികളും സംയുക്തമായി നടത്തിയ മാർച്ച് അക്രമാസക്തമായി.
മനുഷ്യോപയോഗ യോഗ്യമല്ലാത്ത കശുവണ്ടി പരിപ്പ് കാലിത്തീറ്റ എന്ന പേരിൽ കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്ത് ചെറുകിട കച്ചവടക്കാരുടെ വ്യവസായത്തെ തകർക്കുന്ന വൻകിട മുതലാളിമാർക്കെതിരെ നടപടിയെടുക്കണമെന്നും കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്ന കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കണമെന്നുമാവശ്യപ്പെട്ട് കൊല്ലത്തെ സി ഇ പി സി ഐ ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. തുടർന്ന് പ്രതിഷേധക്കാർ തൊട്ടടുത്തുള്ള കശുവണ്ടി വ്യവസായികളുടെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും കൊല്ലം ഈസ്റ്റ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























