മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ പുറകിലിരുന്നു കുടനിവര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബൈക്കില്‍ യാത്ര ചെയ്യുന്നതിന് ഇടയില്‍ പുറകിലിരുന്ന കുടനിവര്‍ത്താന്‍ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര വെളിയില്‍ വീട്ടില്‍ പരേതനായ കമറുദ്ദീന്റെ ഭാര്യ ഷെമി ദത്ത(49) ആണ് മരിച്ചത്.കൊച്ചുമകളെ മയ്യനാട് ആശുപത്രിമുക്കിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കുവാന്‍ കൊണ്ടുപോകുന്നതിന് ഇടയില്‍ തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.
ചാറ്റല്‍മഴ പെയ്ത് തുടങ്ങിയപ്പോള്‍ ഇവര്‍ ബൈക്കിന് പിന്നിലിരുന്ന് കുട നിവര്‍ത്താന്‍ ശ്രമിക്കവെ കുട കാറ്റില്‍പ്പെടുകയും ഇവര്‍ ബൈക്കില്‍ നിന്നും വീഴുകയുമായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നിട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
https://www.facebook.com/Malayalivartha



























