തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കരാര്‍ ജീവനക്കാരന്‍ പിടിയില്‍

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കരാര്‍ ജീവനക്കാരന്‍ പിടിയിലായി. പത്തു കിലോ സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരന്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മുഴുവന്‍ സ്വര്‍ണവും ഇയാളില്‍ നിന്നും കണ്ടെടുത്തത്. വിമാനത്താവളത്തിലെ എ.സി മെക്കാനിക്കാണ് അനീഷ്. ആരാണ് ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























