Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കളിക്കല്ലേ കളി പഠിപ്പിക്കും... കോടിയേരിയുടെയും ജയരാജന്‍മാരുടേയും വാദം പൊളിയുന്നു; പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റ് ഭയന്ന് കുട്ടി നേതാക്കള്‍; ചുമത്തിയത് ആള്‍മാറാട്ടം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ 

02 MAY 2019 09:42 AM IST
മലയാളി വാര്‍ത്ത

കള്ള വോട്ട് നടന്നിട്ടില്ലെന്നും ഓപ്പണ്‍ വോട്ടെന്നാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റേയും മന്ത്രി ഇ.പി. ജയരാജന്റേയും പ്രസ്താവനകളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നടപടി. പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം എം.വി. സലീന, കെ.പി. സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതിനാല്‍ തന്നെ കാര്യങ്ങള്‍ അറസ്റ്റിലേക്ക് എത്തുമെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. 

സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിയാരം പോലീസാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. 

മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഇവര്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ സിപിഎം വാദം പൊളിയുകയാണ്. കടുത്ത പ്രതിരോധത്തിലായിരുന്ന സിപിഎമ്മിന് വലിയ ആഘാതമാണ് ഈ കേസ്. അതിനാല്‍ തന്നെ നിയമപരമായി ഏതറ്റംവരെ പോകാനും ശ്രമിക്കുകയാണ് പാര്‍ട്ടി. 

കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്ന ദൃശ്യങ്ങള്‍ ചാനലുകാരാണ് പുറത്ത് വിട്ടത്. ഇത് സമ്മതിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ എത്തിയതോടെയാണ് പാര്‍ട്ടി വെട്ടിലായത്. മൂന്നിടത്ത് കള്ളവോട്ട് നടന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരീകരണം.
പഞ്ചായത്ത് അംഗമായ സലീന, പത്മിനി, സുമയ്യ എന്നിവര്‍ കള്ളവോട്ടുചെയ്തുവെന്നത് സംശയാസ്പദമായി തെളിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയതായും ടിക്കാറാം മീണ അറിയിച്ചു. ഇവര്‍ ചെയ്തത് ഓപ്പണ്‍വോട്ടാണെന്നത് വിശ്വാസയോഗ്യമല്ല. 

ഓപ്പണ്‍ വോട്ട് എന്ന പേരില്‍ വോട്ടുചെയ്യാന്‍ സംവിധാനമില്ലെന്നും ചട്ടത്തില്‍ കംപാനിയന്‍ വോട്ടുമാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ മൂന്നുപേരും രണ്ടു വോട്ടുകള്‍ ചെയ്തിട്ടുണ്ട്. പിലാത്തറയിലെ എ.യു.പി സ്‌കൂളിലാണിവര്‍ വോട്ടുചെയ്തത്. സലീന പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ കടുത്ത വീഴ്ചവരുത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാനും ജില്ലാ കലക്ടറോട് നിര്‍ദേശിച്ചതായും മീണ അറിയിച്ചു.

ഇതോടെ സി.പി.എമ്മിന്റെ ന്യായീകരണങ്ങളും ഓപണ്‍വോട്ടാണെന്ന വാദവും പൊളിഞ്ഞു. എന്നാല്‍ ചെയ്തത് ഓപ്പണ്‍ വോട്ടാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.എം. കള്ളവോട്ടെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് വിഷയത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.

കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂരില്‍ നടന്നത് കള്ളവോട്ടല്ല ഓപ്പണ്‍ വോട്ടാണെന്ന വാദം ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. കള്ളവോട്ട് വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എങ്ങനെ എത്തി എന്നറിയില്ലെന്ന് പറഞ്ഞ ജയരാജന്‍. കള്ളവോട്ട് ചെയ്തത് എല്‍ഡിഎഫ് അല്ല യുഡിഎഫ് ആണെന്നും ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകില്ലെന്നുമാണ് ജയരാജന്റെ അവകാശവാദം.

കള്ളവോട്ടു സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ ഗൗരവതരമാണെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തു നിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും തെരഞ്ഞെടുപ്പ് ഫലത്തിലും കള്ളവോട്ടിനെപ്പറ്റി തര്‍ക്കം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends