കാല്‍നടപ്പാതയില്‍ കയറി മത്സരഓട്ടം നടത്തിയതിന് സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

റോഡിന്റെ ഇടതുഭാഗത്തു കൂടി ഓവര്‍ടേക്ക് ചെയ്ത്, തിരക്കേറിയ സമയത്ത് കാല്‍നടപ്പാതയിലൂടെ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് ആര്‍ടിഒ റദ്ദാക്കി. കോട്ടയം - വടവാതൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കളത്തില്‍ ബസിലെ ഡ്രൈവറുടെ ലൈസന്‍സാണ് മോട്ടര്‍ വാഹന വകുപ്പ് റദ്ദാക്കിയത്.
കഴിഞ്ഞ 27-ന് കഞ്ഞിക്കുഴിയിലുണ്ടായ സംഭവത്തെ തുടര്‍ന്നാണ് നടപടി. ബസ് കാല്‍നടക്കാര്‍ക്കുള്ള പാതയിലൂടെ ഓടിച്ചത് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കണ്ടെത്തിയത്. തുടര്‍ന്നു റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്കു സമര്‍പ്പിച്ചതോടെയാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 200 ഡ്രൈവര്‍മാരുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. പ്രധാന കവലകളില്‍പോലും ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാറില്ലെന്നാണ് ഓട്ടോ, കാര്‍, ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ പ്രധാന പരാതി.
വളവുകളില്‍ തിരിയുമ്പോഴും ചെറിയവാഹനങ്ങളെ മറികടക്കുമ്പോഴും ബസിന്റെ പിന്‍ഭാഗം തട്ടി അപകടം ഉണ്ടാകുന്നതും വര്‍ധിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് ഓടാനും സൈഡ് നല്‍കാനും റോഡില്‍ സൗകര്യം ഉണ്ടോ എന്നുപോലും ബസ് ഡ്രൈവര്‍മാര്‍ പലരും ശ്രദ്ധിക്കാറില്ലത്രേ. എംസി റോഡില്‍ ഉള്‍പ്പെടെ പലപ്പോഴും ഈവിധമാണ് ബസുകളുടെ യാത്ര. ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്.
ആധുനിക രീതിയില്‍ റോഡ് പുനര്‍നിര്‍മിച്ചതോടെ ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകളുടെ വേഗവും കൂടി. കാല്‍നടയാത്രക്കാരുടെയോ ചെറിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയോ ജീവന് ഒരു വിലയും കല്‍പിക്കാത്ത തരത്തിലാണ് മരണപ്പാച്ചില്‍.
https://www.facebook.com/Malayalivartha



























