Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തുടക്കത്തിലേ കല്ലുകടി... ബിജെപിയുടെ പിന്തുണ തേടാതെ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി; ജോര്‍ജിന്റെ ശൈലി ബി.ജെ.പിക്കു ചേര്‍ന്നതല്ലെന്ന് വിമര്‍ശനം

17 MAY 2019 10:13 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് ബിജെപിയ്ക്കുണ്ടാക്കി കൊടുത്ത ഇമേജ് ചെറുതല്ല. എന്‍ഡിഎയുടെ ഭാഗമാകുകയും ക്രിസ്ത്യന്‍ നൂനപക്ഷത്തിന്റെ കുറച്ച് വോട്ടുകള്‍ നേടിക്കൊടുക്കാനും പിസി ജോര്‍ജിനായി. എന്നാല്‍ പി.സി. ബിജെപിയെ കൂട്ടുപിടിച്ചത് സ്വന്തം മകന്‍ ഷോണിന് പാലായിയില്‍ സീറ്റ് തരപ്പെടുത്താനായിരുന്നു എന്നത് പിന്നീട് പുറത്തായി. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയിലാകുന്നത്. 

എന്‍.ഡി.എ. ബന്ധത്തില്‍ പി.സി. ജോര്‍ജിനു തുടക്കത്തിലേ കല്ലുകടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ കോട്ടയത്തു ബി.ജെ.പി. കോട്ടയം പാര്‍ലമെന്റ് നേതൃ യോഗവും തെരഞ്ഞെടുപ്പ് വിശകലനവും നടക്കുന്നതിനിടെയാണ് ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. 

പാലായില്‍നിന്നുള്ള നേതാക്കളാണ് ജോര്‍ജിനെതിരേ യോഗത്തില്‍ തുറന്നടിച്ചത്. പി.സി. ജോര്‍ജിന്റെ ശൈലി ബി.ജെ.പിക്കു ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ വിമര്‍ശനം.

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മക്കള്‍ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതാണ് ബി.ജെ.പിയുടെ നിലപാടെന്നും അതിനു വിരുദ്ധമായി പി.സി. ജോര്‍ജ് മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

പാലായും പൂഞ്ഞാറും അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ഇവിടെ പിതാവും മകനും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ തവണ പാലായില്‍ മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ത്ഥി എന്‍. ഹരി ഒറ്റയ്ക്ക് ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ വിജയിക്കാനാവശ്യമായ വോട്ട് ബി.ജെ.പിക്ക് ഒറ്റയ്ക്കു സമാഹരിക്കാന്‍ കഴിയും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഘടകകക്ഷിക്കു നല്‍കിയതിലൂടെ ബി.ജെ.പി. പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പാലാ ഉപതെരഞ്ഞെടുപ്പിലും സീറ്റ് ഘടകകക്ഷിക്ക് നല്‍കിയാല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടാകും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നു സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. നല്‍കിയ സഹായം ഇത്തവണ ഉണ്ടായില്ലെന്ന് ഏഴു നിയമസഭാ മണ്ഡലങ്ങളില്‍നിന്നുള്ള നേതാക്കളും പറഞ്ഞു. 

എസ്.എന്‍.ഡി.പിയില്‍നിന്ന് അനുകൂല സമീപനം ലഭിച്ചില്ല. ഈ കാരണത്താലാണ് ബി.ഡി.ജെ.എസ്. ഉള്‍വലിഞ്ഞു നിന്നതെന്ന വിമര്‍ശനവുമുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായത്. കോട്ടയത്തും പത്തനംതിട്ടയിലും ജനപക്ഷം പ്രവര്‍ത്തകര്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനു മുപ്പതിനായിരം വോട്ട് അധികമായി നേടിക്കൊടുക്കന്‍ ജനപക്ഷത്തിന് കഴിഞ്ഞുവെന്നായിരുന്നു അവകാശവാദം. 

പത്തനംതിട്ട ജില്ലാ കമ്മറ്റി പി.സി. ജോര്‍ജിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോട്ടയം ജില്ലാ കമ്മറ്റി യോഗത്തില്‍ പി.സി. ജോര്‍ജിനെ തള്ളിപ്പറഞ്ഞ് ചര്‍ച്ച നടന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends