Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പേടിക്കേണ്ട അച്ഛനല്ലേ... പ്രേമ വല്ലരിയില്‍ പൂത്ത രണ്ട് കുരുന്നുകള്‍; കൈവളരുന്നോ കാല്‍ വളരുന്നോ എന്നോ നോക്കിയിരുന്ന നാളുകള്‍; ആ കുട്ടികളുടെ ഭാവി പോലും നോക്കാതെ അച്ഛന്‍ തന്നെ അമ്മയെ കുത്തി മലര്‍ത്തി; ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെ

17 MAY 2019 12:19 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂര്‍ വീട്ടില്‍ സ്മിതയെയാണ് (38) ഭര്‍ത്താവ് സജീവ്കുമാര്‍ (49) കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ അച്ഛന്‍ അമ്മയുടെ ജീവനെടുക്കുമ്പോള്‍ പാര്‍വതിയും ഭദ്രയും പേടിച്ചു വിറച്ച് തൊട്ടടുത്ത മുറിയില്‍ ഏങ്ങിക്കരയുകയായിരുന്നു. 

പതിവായുള്ള ബഹളവും കരച്ചിലും കഴിഞ്ഞ് രാവിലെ ചിരി തൂകുന്ന മുഖവുമായി അമ്മയെ കാണാമെന്നായിരുന്നു അവരുടെ വിശ്വാസം. മുറിയില്‍ കൂടെയുള്ള അച്ചാമ്മ ഇരുവരെയും പുറത്ത് പോകാന്‍ അനുവദിച്ചതുമില്ല. പുറത്തിറങ്ങിയാലും അമ്മ പറയും 'പേടിക്കേണ്ട, അച്ഛനല്ലേ. പോയിക്കിടന്ന് ഉറങ്ങിക്കൊള്ളാന്‍'. ഓര്‍മ്മവച്ച നാള്‍ മുതല്‍ അമ്മയുടെ ഈ ആശ്വാസ വാക്കില്‍ വിശ്വസിച്ചാണ് പാറുവും ഭദ്രയും ഓരോ രാത്രിയും കഴിഞ്ഞിരുന്നത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന ഈ പെണ്‍ കുട്ടികളുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. അമ്മ മരിച്ചു. അച്ചന്‍ അമ്മയെ കൊന്ന കേസില്‍ ജയിലിലും... 

സജീവ്കുമാറിന്റെ ക്രൂര മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍വീടുകളില്‍ അഭയം തേടുന്നത് കുട്ടികള്‍ അറിയാതിരിക്കാന്‍ സ്മിത ശ്രദ്ധിച്ചിരുന്നു. നാട്ടുകാരുടെ മുന്നിലും ഭര്‍ത്താവിനെക്കുറിച്ച് സ്മിത പരാതി പറഞ്ഞില്ല. പത്താം ക്ലാസുകാരിയായ പാര്‍വതിയെയും ഒമ്പതാം ക്‌ളാസുകാരിയായ ഭദ്രയെയും സുരക്ഷിത കരങ്ങളില്‍ ഏല്പിക്കുംവരെ സജീവ്കുമാറിനൊപ്പം കഴിയണമെന്നായിരുന്നു സ്മിതയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം ഭര്‍ത്താവിന്റെ കത്തിയില്‍ ജീവന്‍ നഷ്ടപ്പെട്ട സ്മിതയുടെ വിളപ്പില്‍ശാല ചേലക്കാട്ടെ വീട്ടില്‍ അമ്മ ഇന്ദിരാദേവിയുടെ അലമുറയിട്ട കരച്ചിലും തേങ്ങലും മാത്രം. സ്മിതയുടെ വേര്‍പാട് കുടുംബത്തിന് ഇതുവരെ ഉള്‍ക്കൊള്ളാനായില്ല. വിളപ്പില്‍ശാല ഇന്ദിരാഭവന്‍ ചേലക്കാട് വീട്ടില്‍ മനോഹരന്‍നായരുടെയും ഇന്ദിരാദേവിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് സ്മിത. 

16 വര്‍ഷം മുമ്പ് കരകുളം സ്വദേശി സജീവ് കുമാറിനെ പ്രണയിച്ചാണ് സ്മിത വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്. മനോഹരന്‍നായര്‍ ആകെയുള്ള 10 സെന്റ് പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം വായ്പയെടുത്ത് മകള്‍ക്ക് നല്‍കിയിരുന്നു. എന്നിട്ടും സ്ത്രീധന ആവശ്യവുമായി സജീവ്കുമാര്‍ നിരന്തരം വഴക്കിടുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപാനിയായ സജീവിന്റെ ഉപദ്രവം പതിവായിരുന്നു. 

വട്ടിയൂര്‍ക്കാവ് പൊലീസ് സ്‌റ്റേഷനില്‍ സജീവിനെതിരെ പരാതിയുമായി സ്മിത പലതവണ ചെന്നിട്ടുണ്ട്. ഇന്ന് രാവിലെ 11ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്മിതയുടെ മൃതദേഹം വിളപ്പില്‍ശാലയിലെ വീട്ടിലെത്തിക്കും. വയനാട്ടിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയായ മനോഹരന്‍നായര്‍ മകളുടെ മരണമറിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്തി. സംസ്‌കാരം ഇന്ന് നടക്കും.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends