Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ നിയമം മാറേണ്ടേ... കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും എടുത്തതായി അറിവില്ല; റീപോളിംഗിലൂടെ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം; ജനങ്ങള്‍ വീണ്ടും എല്ലാം മാറ്റിവച്ച് വോട്ട് ചെയ്യണം; ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ കള്ളവോട്ട്

17 MAY 2019 12:52 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയും നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റീ പോളിംഗിന് കാരണക്കാരായ കള്ളവോട്ടുകാര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല പാര്‍ട്ടിക്കാര്‍ അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. 

കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുന്നത്. ആ ബുത്തുകളിലെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് നാല് ബൂത്തുകളില്‍ റീപോളങ് നടക്കുക. 

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. ഇതില്‍ കല്യാശ്ശേരിയിലെ മൂന്നുബൂത്തുകള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലാണ്. തളിപ്പറമ്പിലെ പാമ്പുരുത്തി സ്‌കൂള്‍ കണ്ണൂര്‍ മണ്ഡലത്തിലും.

പിലാത്തറയില്‍ സി.പി.എം. പ്രവര്‍ത്തകരും മറ്റ് മൂന്ന് ബൂത്തുകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും കള്ളവോട്ടുചെയ്‌തെന്നാണ് കണ്ടെത്തിയത്. നാലു ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് റീപോളിങ്. റീപോളിങ്ങില്‍ വോട്ടര്‍മാരുടെ ഇടത്തെ കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

സംസ്ഥാനത്ത് പല തിരഞ്ഞെടുപ്പുകളിലും കള്ളവോട്ട് ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിന്റെപേരില്‍ റീപോളിങ് നടക്കുന്നത് ആദ്യമാണ്. ഇതോടെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റീപോളിങ് നടക്കുന്ന ബൂത്തുകളുടെ എണ്ണം അഞ്ചാകും. മോക് പോളിങ് നടത്തിയ വോട്ടുകള്‍ ഒഴിവാക്കാതെ വോട്ടെടുപ്പ് നടത്തിയതിനാല്‍, എറണാകുളം കിഴക്കേ കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതിനെ സ്ഥാനാര്‍ത്ഥികളും സ്വാഗതം ചെയ്തിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ വൈകീട്ട് വരെ പരസ്യ പ്രചാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളും രംഗത്ത് സജീവമാണ്. റീപോളിംഗിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദമാക്കി. കള്ള വോട്ട് നടന്ന എല്ലായിടത്തും റീ പോളിഗ് വേണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് ദിവസം സി.പി.എം കള്ളവോട്ട് നടത്തിയെന്ന പരാതിയോടെയാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമായത്. പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 110 പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുഖ്യ പോളിംഗ് ഏജന്റ് അഡ്വ. സി.കെ ശ്രീധരന് പരാതി നല്‍കിയിരുന്നു. 

കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങള്‍ക്കു പുറമെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലാണ് റീപോളിംഗ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. 

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ കിനാനൂര്‍ കരിന്തളം, മടിക്കൈ, കോടോം, ഉദുമ മണ്ഡലത്തിലെ പനയാല്‍, പാക്കം, കൂട്ടക്കനി, ബേഡകം, കുറ്റിക്കോല്‍ തുടങ്ങി പാര്‍ലമെന്റ് മണ്ഡലത്തിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നായിരുന്നു ആവശ്യം. സി.പി.എമ്മിനു ആധിപത്യമുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നതായും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

റീപോളിംഗ് ആവശ്യപ്പെട്ട ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. കേന്ദ്ര സേനയെ സുരക്ഷക്ക് നിയമിക്കണം, റീപോളിംഗ് നടത്തേണ്ട ബൂത്തുകള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്ര നിരീക്ഷകരെ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.

 

L
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends