വെട്ടുകേസ് പ്രതിയെ റിമാന്‍ഡ് ചെയ്തപ്പോള്‍ മോതിരം ഊരി വാങ്ങി വയ്ക്കാന്‍ ശ്രമിക്കവേ വിരലില്‍ കുടുങ്ങി: ഊരിയെടുക്കാന്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കേണ്ടി വന്നു!

റിമാന്‍ഡ് പ്രതിയുടെ വിരലില്‍ കുടുങ്ങിയ മോതിരം ഊരാനായി ഫയര്‍ഫോഴ്‌സിനെ വിളിക്കേണ്ടി വന്നു. വെട്ടുകേസുമായി ബന്ധപ്പെട്ട് അവനവഞ്ചേരി സ്വദേശി സാദിഖി(32) നെ ഇന്നലെ ഉച്ചയ്ക്ക് റിമാന്‍ഡ് ചെയ്തു.
ജയില്‍ നടപടികളുടെ ഭാഗമായി, ആറ്റിങ്ങല്‍ സബ് ജയിലില്‍ എത്തിച്ച പ്രതിയുടെ കൈയ്യിലെ മോതിരം ഊരുന്നതിനായി ശ്രമിച്ചെങ്കിലും അത് വല്ലാതെ മുറുകി കിടക്കയായിരുന്നു.
ബലം പ്രയോഗിച്ച് ഊരാന്‍ ശ്രമിക്കവേ അല്‍പ്പമൊന്നു നീങ്ങിയ മോതിരം പിന്നെ മുന്നിലേയ്ക്കും പിന്നിലേയ്ക്കും നീങ്ങാതായി. ഇത്, അണിഞ്ഞിരുന്ന പ്രതിയ്ക്ക് വല്ലാത്ത വേദന യ്ക്കിടയാക്കി. രണ്ടുമണിയോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ മോതിരം ഊരാന്‍ കഴിഞ്ഞില്ല. മോതിരം ഊരാന്‍ പറ്റാത്തതിനാല്‍ സാദിഖ് വേദന കൊണ്ട് പുളഞ്ഞതിനെ തുടര്‍ന്ന് ജയിലധികൃതര്‍ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് സാദിഖിനെ ഫയര്‍ ഫോഴ്സ് ഓഫിസില്‍ എത്തിച്ച് അരമണിക്കൂറോളമെടുത്താണ് മോതിരം ഊരി മാറ്റിയത്.
ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സ് ഓഫീസിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍ പിള്ളയുടെ നേതൃത്വത്തില്‍ അനീഷ് ബിനു, ശ്രീജേഷ്, ശ്രീരൂപ് എന്നിവര്‍ ചേര്‍ന്നാണ് മോതിരം ഊരിയത്.
https://www.facebook.com/Malayalivartha
























