ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരിവാള്‍ വരവും നെയ്യാട്ടവും ഇന്ന് നടക്കും. വയനാട്ടിലെ മുതിരേരി കാവില്‍നിന്നുള്ള പരാശക്തിയുടെ വാള്‍ എഴുന്നള്ളത്ത് ഇന്ന് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും. നെയ്യാട്ടം ഇന്ന് അര്‍ധരാത്രിയോടെ അക്കരെ കൊട്ടിയൂരില്‍ നടക്കും.
മണിത്തറയിലെ സ്വയംഭൂവില്‍ അഭിഷേകംചെയ്യാനുള്ള നെയ്യ് എഴുന്നള്ളത്തിന് ചൊക്ലിക്കടുത്ത നെടുംപുറത്തെ വില്ലിപ്പാലന്‍ വലിയ കുറുപ്പും കുറ്റിയാട്ടൂരിലെ തമ്മേങ്ങാടന്‍ വലിയ നമ്പ്യാരുമാണ് നേതൃത്വം നല്‍കുന്നത്. നെയ്യമൃത് സംഘം ബാവലിക്കെട്ടില്‍ കര്‍മങ്ങള്‍ നടത്തി കുളിച്ച് അക്കരക്ക് നീങ്ങും. കുറ്റിയാടി ജാതിയൂര്‍ ക്ഷേത്രത്തില്‍നിന്ന് തേടന്‍വാര്യരെത്തിച്ച തീയും ജാതിയൂര്‍ മഠം ക്ഷേത്രത്തില്‍നിന്നുള്ള നെയ്യും പാകപ്പെടുത്തി തൃത്തറയില്‍വെക്കും.
വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യുപാത്രം ആദ്യവും തമ്മേങ്ങാടന്‍ നമ്പ്യാരുടെ നെയ്യമൃത് രണ്ടാമതും തൃക്കടാരി ഏറ്റുവാങ്ങി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിയെ ഏല്‍പിക്കും. നെയ്യഭിഷേകം പുലര്‍ച്ചവരെ തുടരും. ശനിയാഴ്ച രാത്രി നടക്കുന്ന ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിലെത്തിയതിനുശേഷം മാത്രമെ സ്ത്രീകള്‍ക്ക് അക്കരെയില്‍ പ്രവേശിക്കാനാകൂ. കൊട്ടിയൂര്‍ പെരുമാളിന് സമര്‍പ്പിക്കാനുള്ള നെയ്യമൃത് കുംഭങ്ങളുമായി വിവിധ പ്രദേശങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് എത്തിത്തുടങ്ങി.
"
https://www.facebook.com/Malayalivartha
























