ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരിയായ ഭാര്യക്കും, മക്കള്‍ക്കും മുമ്പിൽ കുടുംബ വഴക്കിനെത്തുടര്‍ന്ന് പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തുവെന്ന ഭാര്യയുടെ മൊഴി പൊളിയുന്നു- അമ്മയെ കാണാൻ ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തുന്ന അങ്കിളിനെക്കുറിച്ച് പോലീസിനോട് മകൻ

കുടുംബ വഴക്കിനെ തുടര്‍ന്ന് വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന. വട്ടപ്പാറ കല്ലയം കാരമൂട് നമ്ബാട് വാടകയ്ക്കു താമസിച്ചിരുന്ന വിനോദ് ( 35 ) നെയാണ് ഞായറാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കത്തികൊണ്ട് വിനോദ് സ്വയം കഴുത്തുമുറിക്കുകയാണെന്നായിരുന്നുവെന്നാണ് ഭാര്യ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ വിനോദിന്റെ മകന്‍ രണ്ടാംക്ലാസുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായിരിക്കുന്നത്. സംഭവം നടന്ന സമയം മുറിയില്‍ നിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതായും ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വരാറുള്ള ആളാണെന്നും പേരുള്‍പ്പെടെ കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. കുട്ടി പേരു പറഞ്ഞയാള്‍ ഒളിവില്‍പോയതായും സൂചനയുണ്ട്. കൊലപാതകമാണോ എന്ന് ആധികാരികമായി ഉറപ്പിക്കാന്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നു വട്ടപ്പാറ പോലീസ് പറഞ്ഞു.
രാവിലെ പള്ളിയില്‍ പോയിരുന്ന കുടുംബം ഉച്ചയ്ക്ക് വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് സംഭവം. തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഭാര്യ രാഖിയുടെ മൊഴി. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ വിനോദിനെ കണ്ടു. സമീപത്ത് നിന്നിരുന്ന ഭാര്യയുടേയും മക്കളുടേയും ദേഹത്ത് രക്തം പുരണ്ടിരുന്നു. നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലോട് മൈലമൂട് സ്വദേശിയായ വിനോദും കുടുംബവും മൂന്ന് വര്‍ഷം മുമ്ബാണ് വാടകവീട് എടുത്ത് വട്ടപ്പാറയിലേക്ക് താമസം മാറുന്നത്. വിനോദ് പെയിന്റിംഗ് തൊഴിലാളിയാണ്.
കല്ലയം പൊന്നറകുന്ന് സ്വദേശിയായ രാഖി ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരിയാണ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന എബ്ബെസ് , എല്‍കെജി വിദ്യാര്‍ത്ഥിനിയായ യമീനമ്മ എന്നിവരാണ് മക്കള്‍. പെയിന്റിങ് തൊഴിലാളിയായ വിനോദ് ഭാര്യയ്‌ക്കെതിരെ നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, ഭാര്യയില്‍ നിന്നും മര്‍ദനമേറ്റിരുന്നെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വിനോദിന്റെ മരണത്തിലും കുടുംബ വഴക്ക് കാരണമായെന്നാണ് നാട്ടുകാരുടെയും ആക്ഷേപം.
https://www.facebook.com/Malayalivartha
























