പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുള്ള നാലു പൊലീസുകാരെ തിരിച്ചു വിളിച്ചു; പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുള്ള നാലു പൊലീസുകാരെ തിരിച്ചു വിളിച്ചു. െഎആര്‍ ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ഇവരോട് അടിയന്തരമായി ബറ്റാലിയന്‍ ഡിഎജിയുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കി. അതേസമയം പൊലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമതീരുമാനം ഉടനുണ്ടാവില്ല.
പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി പൊലീസുകാരിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. ഐജിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ അവസാനിക്കും വരെ അതിൽ തടസമുണ്ടാകാൻ പാടില്ല. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാൽ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹർജി നൽകാം. കുറ്റക്കാർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മിഷൻ അറിയിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha
























