അഞ്ചുലക്ഷം രൂപ ഇനി കിട്ടില്ല! ഇനി എങ്ങനെ കടം വീട്ടും? ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ലേഖ ഫോൺ വിളിച്ചത് സഹോദരീ ഭർത്താവിനെ

നെയ്യാറ്റിൻകരയിൽ ജപ്തിഭീഷണയെ തുടർന്നുണ്ടായ മനോവിഷമത്തിലും കുടുംബ പ്രശ്നങ്ങളെ തുടർന്നും ആത്‍മഹത്യ ചെയ്ത ലേഖ മരിക്കുന്നതിന് മുൻപ് ലേഖ ഫോൺവിളിച്ചത് സഹോദരിയുടെ ഭർത്താവിനെ. ഇടനിലക്കാരൻ നൽകാമെന്ന് ഏറ്റിരുന്ന അഞ്ചുലക്ഷം രൂപ ലഭിക്കില്ലെന്നും, ഇനി എങ്ങനെ കടംവീട്ടുമെന്നറിയില്ലെന്നും അവർ പറഞ്ഞു. സംസാരിക്കുന്നതിനിടെ ബാങ്കിൽനിന്ന് കോൾ വരുന്നതായും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോൺ കട്ടുചെയ്യുകയായിരുന്നുവെന്ന് സഹോദരീഭർത്താവ് ദേവൻ പോലീസിന് മൊഴി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലേഖ സഹോദരി ബിന്ദുവിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ചത്.
വസ്തുവും വീടും വിൽക്കാമെന്നേറ്റ ഇടനിലക്കാരൻ ക്രിസ്തുദാസ് അഞ്ചുലക്ഷം രൂപ മുൻകൂറായി നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെ പണം നൽകും. അത് ബാങ്കിലടച്ച് ജപ്തി ഒഴിവാക്കാം എന്നായിരുന്നു ധാരണ.
https://www.facebook.com/Malayalivartha
























