Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ശരീരത്തിലെ രഹസ്യ കേന്ദ്രങ്ങളിലൂടെ സ്വർണം കടത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് ; വിമാനത്താവളങ്ങളിൽ സ്വർണം കടത്തുന്നവരിൽ അധികവും സ്ത്രീകളെന്ന് ഡി ആർ ഐക്ക് വിവരം ലഭിച്ചു

17 MAY 2019 04:53 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളങ്ങളിൽ സ്വർണം കടത്തുന്നവരിൽ അധികവും സ്ത്രീകളെന്ന് ഡി ആർ ഐക്ക് വിവരം ലഭിച്ചു. ഇത്തരം സ്ത്രീകൾക്ക് ഉന്നത തല ബന്ധങ്ങൾ ഉണ്ടെന്നാണ് വിവരം. അഭിഭാഷകനായ ബിജുമോഹനൽ തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിൽ സ്ത്രീകളെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസിന് സുപ്രധാന വിവരം ലഭിച്ചത്.

പുരുഷൻമാരായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയാത്ത ശരീരത്തിലെ രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ എളുപ്പമാണെന്ന വിവരമാണ് റവന്യു ഇന്റലിജൻസിന് ലഭിച്ചിരിക്കുന്നത്.

സ്ത്രീകളുടെ വൻ റാക്കറ്റാണ് സ്വർണകടത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന വിവരം കസ്റ്റംസിനെ ഞ്ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്ത്രീകൾ വിമാനതാവളത്തിലെത്തുമ്പോൾ കർശനമായ പരിശോധനകൾ സാധാരണ നടത്താറില്ല. അവർ സ്വർണ്ണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ കടത്തുമെന്ന മുൻധാരണയില്ലാത്തതാണ് കാരണം. 2018 നവംബർ മുതൽ 2019 മാർച്ച് വരെ തിരുവനന്തപുരം വിമാനതാ വളത്തിലൂടെ സ്വർണം കടത്തിയ 40 സ്ത്രീകളുടെ വിവരമാണ് റവന്യൂ ഇന്റലിജൻസിന് ലഭിച്ചത്. അന്വേഷണം പുറത്തു വരാതിരിക്കാൻ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യയെയാണ് അഭിഭാഷകനായ ബിജു കള്ളക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചിരുന്നത്. ബിജുവും ഭാര്യയും ഒറ്റയ്ക്ക് കള്ളകടത്ത് നടത്തിയതായി ഉദ്യോഗസ്ഥർ കരുതുന്നില്ല. ബിജുവിന്റെ ഭാര്യ വിനീതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോൾ തന്നെ അക്കാര്യം വ്യക്തമായിരുന്നു . ബിജുവിന്റെ നിർബന്ധത്തിന് വഴങ്ങി ഭാര്യ നാലുവട്ടം സ്വർണം കടത്തിയെന്നാണ് റിപ്പോർട്ട്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘങ്ങളായാണ് ഇവർ ദുബായിൽ പോയി കേരളത്തിലേക്ക് സ്വർണ്ണം കടത്തുന്നത്. ദുബായിൽ ഒളിവിൽ കഴിയുന്ന കേസിലെ മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാൻ വിദേശ ഏജൻസികളുടെ സഹായം തേടാനാണ് റവന്യൂ ഇന്റലിജൻസ് തീരുമാനിച്ചിരിക്കുന്നത്. ബിജുവിന്റെ സ്വഭാവം കാരിയർമാരെ ഉപയോഗിച്ച് സ്വർണം കടത്തുക എന്നതായിരുന്നു. ബിജു, തന്നെ സ്വർണം കടത്താൻ ഉപയോഗിച്ചതായി വിനീത മൊഴി നൽകിയിട്ടുണ്ട്. 20 കിലോ സ്വർണമാണ് വിനീത കടത്തിയത്.

സ്വർണം മാത്രമല്ല വിദേശകറൻസിയും കടത്താൻ താൻ ശ്രമിച്ചതായി വിനീതയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്. ജിത്തു ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അഭിഭാഷകനായ ബിജുവും വിഷ്ണുവും കീഴടങ്ങുമെന്നാണ് റവന്യൂ ഇന്റലിജൻസ് കരുതുന്നത്. സമ്മർദ്ദം ശക്തമാക്കിയാൽ പ്രതികൾ കീഴടങ്ങുമെന്നാണ് കരുതുന്നത്.

സ്വർണം കടത്തുന്ന സ്ത്രീകളെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഹായിച്ചിരുന്നതായി ഇന്റലിജൻസ് കരുതുന്നു. ഇല്ലെങ്കിൽ സ്ത്രീകൾക്ക് ഇത്തരം കള്ള കച്ചവടങ്ങൾ നടത്തുക എളുപ്പമല്ല. അത്തരം അന്വേഷണങ്ങളാണ് റവന്യു ഇന്റലിജൻസ് നടത്തുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends