കെവിന് വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷികള്‍ കൂടി കൂറുമാറി

കെവിന് വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷികള്‍ കൂടി കൂറുമാറി. ഇംത്യാസണ് ആണ് കൂറുമാറിയത്. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയാണ് ഇംത്യാസണ്. പ്രതിഭാഗത്തിന് അനുകൂലമായാണ് ഇംത്യാസണ് മൊഴി മാറ്റിയത്. ഇതോടെ വിചാരണക്കിടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. കെവിന്റെ മൃതദേഹം കണ്ടത് പോലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്ത്തകന് റെജി ജോണ്സണ് ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി.
വ്യാഴാഴ്ച രണ്ടു സാക്ഷികള്‍ കൂടി കൂറുമാറിയിരുന്നു. 27-ാം സാക്ഷി അലന്, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയത്. കഴിഞ്ഞ ദിവസം രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരും പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. അതേസമയം സുപ്രധാന മൊഴികള്‍ നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നതിനാല്‍ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























