രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഗോഡ്സെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മഹാനാകുമായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഗോഡ്സെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മഹാനാകുമായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. അങ്ങനെ സംഭവിച്ചതുകൊണ്ടാണ് ഗാന്ധിജിയുടെ പേരില്‍ പലരും ഭരണം നടത്തുന്നതെന്നും പല സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേര് വയ്ക്കുന്നതെന്നും മിശ്ര പറഞ്ഞു. കൊലപാതകം ഗാന്ധിജിയെ മഹാനാക്കിയെന്നും കൊലപാതകത്തിന് പിന്നിലുളള യഥാര്‍ത്ഥ കാരണങ്ങളെ എല്ലാവരും നിസ്സാരവത്കരിക്കുകയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജിയുടെ അവസാനകാലത്ത്, അദ്ദേഹം പാകിസ്ഥാന്റെ ആശയങ്ങളോടാണ് അടുപ്പം കാണിച്ചതെന്നും പിന്നീട് അദ്ദേഹം പാകിസ്ഥാനോപ്പം ചേര്‍ന്നുവെന്നും മിശ്ര ആരോപിച്ചു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുവെന്നും അദ്ദേഹം ഇപ്പോള്‍ ജീവനോടെ ഇല്ലാത്തത് കൊണ്ടാണ് ആരും അതേക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും മിശ്ര പറഞ്ഞു.
ഗാന്ധിജിയുടെ ജീവന്‍ എടുത്തുകൊണ്ട് ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഗോഡ്സെ ജീവന്‍ നല്‍കുകയായിരുന്നു ഗോഡ്സേയെന്നും മിശ്ര പറഞ്ഞു. ജീവിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാനിലും ഇന്ത്യയിലും ഗാന്ധിയുടെ പ്രശസ്തിക്ക് കോട്ടം സംഭവിച്ചേനെയെന്നും ഇന്ത്യക്കാരുടെ മനസ്സില്‍ നിന്നും അദ്ദേഹം മറഞ്ഞു പോയേനെ എന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. '100 വര്‍ഷങ്ങള്‍ക്ക് ശേഷം അതാകും സംഭവിക്കുക' മിശ്ര പറഞ്ഞു.
https://www.facebook.com/Malayalivartha
























