വിഎസിനെ തൊട്ടാല്‍ വിവരമറിമെന്നുറപ്പായതോടെ വിശ്വസ്‌തരെ പടിയിറക്കുന്നു, എങ്കിലും വിടില്ലെന്ന മട്ടില്‍ വിഎസ് പി.ബി.ക്ക് കത്തു നല്‍കി

വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്തന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിഎസിന്റെ പേഴ്‌സണല്‍ സ്‌ററാഫ് അംഗങ്ങളായ എ സുരേഷ്, കെ. ബാലകൃഷ്‌ണന്‍, വി.കെ. ശശിധരന്‍ എന്നിവരെ പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. അതിനിടെ വിഎസിനെതിരെയുള്ള അച്ചടക്ക നടപടിയും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കാം. ഇത് മുന്നില്‍ കണ്ട് വിഎസ് സിപിഎം പോളിറ്റ് ബ്യൂറോയ്‌ക്ക് കത്തു നല്‍കി. തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇടപെട്ട് തിരുത്തിയതാണ്. എങ്കിലും ആ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം നല്‍കുന്നില്ല. ടി.പി. വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് അന്വേഷിച്ചിട്ട് എന്തായെന്നും വിഎസ് ചോദിക്കുന്നു. തന്റെ വിശ്വസ്‌തര്‍ക്കെതിരെയുള്ള നടപടിയേയും വിഎസ് കത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.
സംസ്ഥാന സിപിഎം നേതൃത്വത്തിന് ഒരാവശ്യമേ ഉള്ളൂ. വിഎസിനെ ഒന്നു മെരുക്കണം. അതിനായി പലവട്ടം കേന്ദ്ര നേതാക്കളെ കണ്ടുവെങ്കിലും, ബംഗാളില്‍ നിന്നുള്ള പല നേതാക്കളും വിഎസിനൊപ്പമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിക്ക് മുമ്പില്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് സമര്‍പ്പിച്ചത്. ഒന്ന് വി.എസിനെ പ്രതിപക്ഷ സ്ഥാനത്തു നിന്നും മാറ്റി അച്ചടക്ക നടപടിയെടുക്കുക. രണ്ട് വിഎസിന്റെ പേഴ്‌സണല്‍ സ്‌ററാഫ് അംഗങ്ങളായ എ സുരേഷ്, കെ. ബാലകൃഷ്‌ണന്‍, വി.കെ. ശശിധരന്‍ എന്നിവരെ പുറത്താക്കുക. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളത്. വിഎസിനെതിരെ ഒരു നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതാക്കളാരും വിശ്വസിക്കുന്നില്ല. പകരം വിശ്വസ്‌തരെ പുറത്താക്കിയാല്‍ ഫലത്തില്‍ രണ്ടും നടക്കും. കാരണം അവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സ്വാഭാവികമായും വിഎസ് രംഗത്ത് വരികയും അങ്ങനെ വിഎസിനെതിരെ വീണ്ടും അച്ചടക്കം ആവശ്യപ്പെടാനുമാകും.
വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനായി കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര കമ്മിറ്റിയുടെ മൂന്നാമത്തെ അജണ്ടയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.എസിനെ നീക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ പ്രമേയത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗം തീരുമാനമെടുത്തിട്ടില്ല. വി.എസ്സിനെ നീക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ പി.ബി.യില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. ഇന്ന് തുടങ്ങുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയായേക്കും.
ഇതിനിടെ, കേന്ദ്രക്കമ്മിറ്റി യോഗത്തിനായി ഡല്‍ഹിയിലെത്തിയ വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച വൈകിട്ട് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രക്കമ്മിറ്റി യോഗത്തിന് മുന്നോടിയായി തന്റെ നിലപാട് വ്യക്തമാക്കാനായിരുന്നു കാരാട്ടുമായി വി.എസ്സിന്റെ കൂടിക്കാഴ്ച നടത്തിയത്. പി. കരുണാകരന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് നേരത്തേത്തന്നെ വി.എസ് പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























