Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള; തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്ന് ഐസക്കിന്റെ സുഹൃത്തുക്കൾ

22 MAY 2019 08:46 PM IST
മലയാളി വാര്‍ത്ത

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിയമനടപടി സ്വീകരിച്ചതോടെ ഐസക്കിന്റെയും പിള്ളയുടെയും പൊതു സുഹൃത്തുക്കൾ വിഷയത്തിൽ ഇടപെട്ടു. തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്നാണ് ഐസക്കിന്റെ സുഹൃത്തുക്കൾ പിള്ളയെ ഉപദേശിക്കുന്നത്. പിള്ള അത് കേൾക്കുമോ എന്നാണ് അറിയേണ്ടത്.

പത്ത് കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജോസഫ് തോമസ് മുഖേനയാണ് പിള്ള വക്കീല്‍ നോട്ടീസ് അയച്ചത് . ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം കേരള വികസനം അട്ടിമറിക്കാനുള്ള സുവര്‍ണ്ണാവസരമാണെന്നും വികസനം അട്ടിമറിച്ച അദ്ദേഹത്തെ പൊതു ശത്രുവമായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്നുമാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഐസക്കിന്റെ പ്രസ്താവനയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സോഷ്യല്‍ മീഡയക്ക് നിയമത്തിന്റെ മുന്നില്‍ പ്രത്യേക പരിഗണന ഇല്ല. പൊതു പ്രവര്‍ത്തകരെ എന്തു ചെയ്യാം എങ്ങനെയും വേട്ടയാടാം എന്ന രീതിക്ക് മാറ്റം വേണം. അതിനാലാണ് നിയമനടപടി സ്വീകരിച്ചത്. നഷ്ടപരിഹാരതുക ശബരിമല വിഷയത്തില്‍ വേട്ടയാടി ഇന്നും വേദന അനുഭവിക്കുന്നവര്‍ക്ക് നല്‍കും. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മുഖേന അപകീര്‍ത്തിപ്പെടുത്തിയതിന് 11 കേസുകള്‍ കൂടി ഫയല്‍ ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആറ്റിങ്ങലില്‍ വര്‍ഗ്ഗീയ ചുവയുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ച് സിപിഎം മുന്‍എംഎല്‍എ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെളിവായി നല്‍കിയ പ്രസംഗത്തിന്റെ സിഡി ആവശ്യപ്പെട്ടതനുസരിച്ച് തന്നു. സിഡി പരിശോധിച്ചു. തെറ്റായിട്ടൊന്നും പ്രസംഗിച്ചിട്ടില്ല. ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് പരാതി നല്‍കിയത്.

ശബരിമലവിഷയത്തില്‍ ഇരുമുന്നണികളും ഇപ്പോള്‍ തമ്മലടിക്കുകയാണ്. ബിജെപി മുമ്പ് പറഞ്ഞതു പോലെ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി.

നെഹ്‌റു കുടുംബം ഭരണത്തില്‍ വന്നാലെ ഭരണഘടനയും നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കൂ എന്നാണ് ഏ.കെ. ആന്റണിയുടെ പ്രസ്താവന. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത് ആസ്സാം എഐസിസിയില്‍ പ്രസ്താവന നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ഐസക്കും പിള്ളയും തമ്മിലുള്ള കേസ് കൃത്യമായി മുന്നോട്ടു പോവുകയാണെങ്കിൽ പോസ്റ്റിട്ട സാഹചര്യം ഐസക്കിന് വിശദമാക്കേണ്ടി വരും . മാത്രവുമല്ല തെളിവില്ലാതെ ഇപ്രകാരം എഴുതിയതിന് മറുപടിയും പറയേണ്ടി വരും. സാധാരണ ഗതിയിൽ രാഷ്ട്രീയക്കാർ ഇത്തരം കേസുകളുമായി മുന്നോട്ടു പോകുന്ന പതിവില്ല. അത്തരത്തിൽ മുന്നോട്ട് പോയാൽ ശിക്ഷിക്കുന്ന പതിവുമില്ല.എന്നാൽ ഇവിടെ നിയമം ഐസക്കിന് എതിരാണ്.

യഥാർത്ഥത്തിൽ തെരഞ്ഞടുപ്പിന് ശേഷം നടന്ന ഒരു പ്രസ്താവനാ യുദ്ധം മാത്രമായിരുന്നു ഐസക്കിന്റെ പോസ്റ്റ്. എന്നാൽ അത് ശ്രീധരൻ പിള്ളയെ മാനസികമായി തളർത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിൽ നടന്ന ചില കേരളവിരുദ്ധ കളികളാണ് പിള്ളയെ കുഴപ്പത്തിലാക്കിയത്. ഇതിൽ ബി ജെ പിയുടെ കേരള ഘടകത്തിനും പ്രത്യേകിച്ചൊരു റോളും ഉണ്ടായിരുന്നില്ല. ഏതായാലും സംഗതി കുഴപ്പമായ സ്ഥിതിക്ക് പിള്ളയെ പ്രീണിപ്പിച്ച് കേസ് പിൻവലിക്കാനാണ് തോമസ് ഐസകിന്റെ ശ്രമം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി...  (5 minutes ago)

ദീപയെ അറസ്റ്റ് ചെയ്യാൻ രാത്രിക്ക് രാത്രി വീട്ടിൽ പോലീസ്..? സെല്ലിൽ നിരാഹാരം തുടങ്ങി രാഹുൽ ദീപാ ജോസഫ് റോമിലേക്ക്..ഉടൻ അറസ്റ്റ്  (16 minutes ago)

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (24 minutes ago)

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (40 minutes ago)

മൂന്ന് പേരെ കണ്ടെത്തി  (45 minutes ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (56 minutes ago)

സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (1 hour ago)

എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്  (1 hour ago)

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (1 hour ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (1 hour ago)

വിനാശകരമായ വീര്യം  (1 hour ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (1 hour ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (1 hour ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (2 hours ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (2 hours ago)

Malayali Vartha Recommends