തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി

തലസ്ഥാനത്ത് ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ നഗരത്തില്‍ അനുഭവപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടില്‍ പ്രതികരിച്ച് മേയര്‍ വി വി രാജേഷ്. വെള്ളക്കെട്ടിനെ നേരിടാനുള്ള കോര്‍പ്പറേഷന്റെ മുന്നൊരുക്കങ്ങള്‍ പാളിയിട്ടില്ലെന്നും തങ്ങളുടെ പരിധിയിലുള്ള 101 വാര്‍ഡുകളിലെയും ഓടകള്‍ വൃത്തിയാക്കിയിട്ടുണ്ടെന്നുമാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്.
നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും മേയര്‍ അഭിപ്രായപ്പെട്ടു. നാല് നാലര മാസം കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷന്റെ പരിധിയിലുള്ള 101 വാര്‍ഡിലും എല്ലാ ഓടകളും വൃത്തിയാക്കിയെന്നും മേയര്‍ വിവരിച്ചു. നഗരത്തില്‍ വെള്ളക്കെട്ടിന് കാരണമായ ഇപ്പോള്‍ ഉയര്‍ന്ന ഈ വെള്ളമൊക്കെ വരുന്നത് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളില്‍ നിന്നല്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















