സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തനിക്ക് മുന്‍പുള്ള മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
' എനിക്ക് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയന്‍ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാന്‍ ആദ്യമായാണ് മോദിയെ നേരില്‍ കാണുന്നത്. ഞാന്‍ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടന്‍ റെയ്ഡ് ചെയ്യണം. മോദി അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് കുത്തി. സതീശന്‍ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്. ഇത് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാധ്യമങ്ങളോട് പറയുകയാണ്. ഞാന്‍ ചിരിക്കണോ കരയണോ?'–മുഖ്യമന്ത്രി ചോദിച്ചു.
മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ച് പിണറായി വിജയന്‍ ഇങ്ങനെയൊന്നും പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ട്. പക്ഷേ ഇതില്‍ ഒരു കാര്യമുണ്ട്. ബലംപിടിത്തം കൂടുതലാണെന്നാണ് കമ്യൂണിസ്റ്റുകാരെക്കുറിച്ച് പണ്ടേയുള്ള പരാതി. അതൊക്കെ അയഞ്ഞ് അവര്‍ തമാശ പറയാന്‍ തുടങ്ങിയല്ലോ. അതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















