Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..

ആ ഇലകള്‍ കൊഴിഞ്ഞു, ഇനി വിഎസിന്റെ നിഴലായി സുരേഷും, ശബ്‌ദമായി ബാലകൃഷ്‌ണനും, പോരാട്ടത്തിന്‌ ചുക്കാന്‍ പിടിക്കാനായി ശശിധരനുമുണ്ടാവില്ല

12 MAY 2013 12:55 PM IST
മലയാളി വാര്‍ത്ത.

എ.സുരേഷ്‌, കെ. ബാലകൃഷ്‌ണന്‍, വി.കെ. ശശിധരന്‍ എന്നിവര്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ വെറും പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ മാത്രമായിരുന്നില്ല. വിഎസിന്റെ സുഖ ദുഖങ്ങളില്‍ ഒരുപോലെ പങ്ക്‌ ചേര്‍ന്ന സന്തത സഹചാരികള്‍ കൂടിയാണ്‌. പാര്‍ട്ടിയാണ്‌ ഈ മൂന്ന്‌ പേരേയും വിഎസിന്റെ സഹായത്തിനായി നല്‍കിയത്‌. എന്നാല്‍ പാര്‍ട്ടി പറയുന്നതിനെക്കാളുപരി വിഎസ്‌ പറയുന്നത്‌ വേദവാക്യമായി അവര്‍ കൊണ്ടുനടന്നു. വിഎസ്‌ ഉയര്‍ത്തിക്കാട്ടിയ പ്രക്ഷോപങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്‌ ഇവരാണ്‌. വിഎസിനെ ഇത്രയും ജനപ്രിയനാക്കിയതില്‍ ഇവര്‍ വഹിച്ച പങ്ക്‌ ചെറുതല്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ തന്ത്ര പ്രധാനികളായ ഈ മൂന്നു പേരേയും പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാനത്തെ ഔദ്യോഗിക നേതൃത്വം പിടിവാശികാണിച്ചത്‌. കാരണം ഇവര്‍ പോകുന്നതോടുകൂടി വിഎസിന്റ മൂര്‍ച്ചയും കുറയും. പകരം പേഴ്‌സണല്‍ സ്റ്റാഫിലേക്ക്‌ തങ്ങളുടെ വിശ്വസ്‌തരെക്കൂടി വയ്‌ക്കുകയും ചെയ്യാം. അതോടൊ വിഎസിന്റെ തന്ത്രങ്ങള്‍ അപ്പോഴപ്പോള്‍ ഇടപെട്ട്‌ പൊളിക്കാനും കഴിയും. അങ്ങനെയാണ്‌ വിഎസിനെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വസ്‌തരെയെങ്കിലും തട്ടണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാശിക്കു മുമ്പില്‍ പിബി മുട്ടുമടക്കിയത്‌. 

വി.എസ്‌. അച്യുതാനന്ദന്റെ സന്തത സഹചാരിയാണ്‌ എ. സുരേഷ്‌. 11 വര്‍ഷം വിഎസിന്‌ തണലായി സുരേഷ്‌ ഒപ്പം നിന്നു. തത്വത്തില്‍ വിഎസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാണ്‌ സുരേഷ്‌. എന്നാല്‍ അതിനെക്കാളുപരി പ്രായമായ വിഎസിനെ ഒരു മകനെപ്പോലെ സുരേഷ്‌ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്‌. എല്ലാ പരിപാടികളിലും യാത്രകളിലും വിഎസിന്‌ കൈത്താങ്ങാണ്‌ സുരേഷ്‌. പാലക്കാട്‌ കല്‍മണ്‌ഡപം ബ്രാഞ്ചംഗമാണ്‌ സുരേഷ്‌.


വിഎസിന്റെ പബ്ലിസിറ്റിയില്‍ പ്രധാന പങ്ക്‌ വഹിക്കുന്നയാളാണ്‌ വിഎസിന്റെ പ്രസ്‌ സെക്രട്ടറി കെ. ബാലകൃഷ്‌ണന്‍. ശരിക്കും പറഞ്ഞാല്‍ വിഎസിന്റെ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പിലെത്തുന്നത്‌ ഈ കരങ്ങളിലൂടെയാണ്‌. ദേശാഭിമാനി പത്രത്തില്‍ നിന്നാണ്‌ ബാലകൃഷ്‌ണന്‍ വിഎസിന്റെ കൂടെ വന്നത്‌. 7 വര്‍ഷമായി വിഎസിന്‌ ശക്തമായ പിന്തുണയുമായി നില്‍ക്കുന്ന ബാലകൃഷ്‌ണന്‍ കണ്ടോള്‍മെന്റ്‌ ബ്രാഞ്ച്‌ സെക്രട്ടറി കൂടിയാണ്‌.
വിഎസിന്റെ നിയമ പോരാട്ടങ്ങള്‍ പ്രശസ്‌തമാ‌ണ്‌, പ്രത്യേകിച്ചും അഴിമതിയിലേയും പെണ്‍വാണിഭത്തിലേയും. പ്രബല ശക്തികളെപ്പോലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അഹോരാത്രം പ്രയത്‌നിച്ച വ്യക്തിയാണ്‌ വി.കെ. ശശിധരന്‍. ഇപ്പോള്‍ വിഎസിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയാണ്‌ ശശിധരന്‍. കെ.എസ്‌.റ്റി.എ.യുടെ സംസഥാന അംഗവും പുലമന്തോള്‍ ബ്രാഞ്ച്‌ അംഗവും കൂടിയാണ ഇദ്ദേഹം.
ഇവര്‍ വിഎസിന്‌ ഉണ്ടാക്കിക്കൊടുത്ത ഇമേജ്‌ പാര്‍ട്ടിക്കുപോലും തലവേദനയായിരുന്നു. അത്‌ കൊണ്ടാണ്‌ ഔദ്യോഗിക നേതൃത്വം ഇവരുടെ പുറത്താക്കലിന്‌ ഇത്രയേറെ വാശി പിടിച്ചത്‌. എന്തായാലും ഈ മൂന്നുപേരു പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങുകയാണ്‌. വിഎസിന്റെ ചിറകുകളാണ്‌ ഇവരിലൂടെ നഷ്‌ടപ്പെടുന്നത്‌. വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും എന്ന്‌ ഒഴിയുമെന്ന്‌ കണ്ടുതന്നെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (18 minutes ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (29 minutes ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (31 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (34 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (50 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (55 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (1 hour ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (1 hour ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (1 hour ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (1 hour ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (1 hour ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (2 hours ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

Malayali Vartha Recommends