മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്കു കൂടി നീട്ടി

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്കു കൂടി നീട്ടി. വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ നീട്ടാനുള്ള ശിപാര്‍ശ നല്‍കിയത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഒന്നര വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.
അഴിമതിവിരുദ്ധ പൊതുയോഗത്തില്‍ ഓഖി ബാധിതര്‍ക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമര്‍ശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തത്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങുന്നതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തിലാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തുന്നത്.
ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ െ്രെകംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്നത്.
https://www.facebook.com/Malayalivartha


























