Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ

04 SEPTEMBER 2026 06:15 AM IST
മലയാളി വാര്‍ത്ത

നാടെങ്ങും ഒരുങ്ങി... ഭക്തരുടെ മനസ്സിൽ ആഘോഷത്തിന്റെ നെയ്ത്തിരികൾ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ഇന്ത്യയിലാകെ  ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു.

കൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീർത്തനങ്ങൾ മുഴങ്ങുകയാണെല്ലായിടത്തും.ശ്രീകൃഷ്ണ ജയന്തി ബാലദിനമായാണ് ബാലഗോകുലം ആചരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ശോഭായാത്രകൾ നടക്കും.

ശോഭയാത്രകളിൽ ദ്വാപരയുഗ സ്മരണകളുണർത്തുന്ന നിശ്ചലദൃശ്യങ്ങളും, ശ്രീകൃഷ്ണഗോപികാ വേഷങ്ങളും അണിനിരക്കും. പുല്ലാങ്കുഴൽ നാദങ്ങൾ തെരുവുകളിൽ സംഗീത മഴ ചൊരിയും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രമായ ഗുരുവായൂരമ്പലത്തിൽ ഗംഭീരമായ ആഘോഷച്ചടങ്ങുകൾക്കാണ് കളമൊരുങ്ങുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ദേവസ്വം ബോർഡ് സംവിധാനം ചെയ്തിട്ടുണ്ട്.

ശ്രീകൃഷ്ണന്റെ ജന്മദേശമായ ഉത്തർപ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂർണ്ണിമയ്ക്ക് ശേഷമുള്ള അഷ്ടമിക്ക് ജന്മാഷ്ടമിക്ക് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാൻ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . യുഗങ്ങൾ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതിൽ ദ്വാപരയുഗത്തിലാണ് ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസമുള്ളത്. അഷ്ടമിരോഹിണി ദിവസം അർധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവൻ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.

ജന്മാഷ്ടമി ആഘോഷങ്ങളിൽ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയ കുട്ടി ഉറിയിൽ തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാൻ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരിൽ ഒരാൾ വലിച്ചുകൊണ്ടിരിക്കും. കാണികളിൽ കൗതുകവും ആവേശവും ഉണർത്തുന്നതാണ് ഈ മത്സരം.

കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂർ, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിൻകര, തമ്പലക്കാട്, തൃച്ചംബരം, ഉഡുപ്പി, മലയിൻകീഴ്, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ചിന്ത്രമംഗലം, ഏവൂർ, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (11 minutes ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (27 minutes ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (40 minutes ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (7 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (7 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (7 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (7 hours ago)

നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"  (7 hours ago)

5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു ഇന്ത്യയ്ക്ക് മുന്നറിയിപ്പ് കുലുങ്ങി വിറച്ച് ഭൂമി..!  (7 hours ago)

കുലുങ്ങി വിറച്ച് ഭൂമി..! 5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്"  (7 hours ago)

ചീഞ്ഞു നാറിയ യുവതിയുടെ മൃതദേഹം... നഗ്നമായ നിലയിൽ കൊലപാതകം..! തിരുവനന്തപുരത്തു നിന്ന് പോയിട്ട് പിന്നെ സംഭവിച്ചത്"  (7 hours ago)

വിമാനം വൈകിയാൽ ഒന്നരക്ഷം രൂപ കിട്ടും പ്രവാസികളെ അറിഞ്ഞോ കുറേ അവന്മാർ പിഴിഞ്ഞതല്ലേ..?!  (8 hours ago)

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (10 hours ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (10 hours ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (11 hours ago)

Malayali Vartha Recommends