നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..

ലോകം മഴുവന്റെയും ശ്രദ്ധ നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്ടിലേക്കാണ്. വീടിനോളം ഉയരത്തില്‍ ചുറ്റും പ്രളയജലം പാഞ്ഞുപോയിട്ടും ആ വീട്ടുകാരെ സുരക്ഷിതരാക്കി നിലകൊണ്ട വീടു കാണാന്‍ ജനപ്രളയമാണ്. ന്യൂയോര്‍ക്ക് ടൈസും വാഷിംഗ്ടണ്‍ പോസ്റ്റും ഉള്‍പ്പെടെ അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു. ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി. ഇന്നിന് ലോകത്തിലെ വിസ്മയ വീട് മാത്രമല്ല വൈറല്‍ ഹൗസാണ്. കാഠ്മണ്ഡുവിനു സമീപം ധുംകെ ബസാറിലെ പ്യാകുറല്‍ കുടുംബത്തെ രക്ഷപ്പെടുത്തിയ ഭവനം കാണാന്‍ ദിവസം അയ്യായിരം പേരാണ് വന്നുകൊണ്ടിരിക്കുന്നത്.
ഒരു നാടും പ്രദേശവും അപ്പാടെ നാമാവശേഷമായിട്ടും ഈ ഇരുനില പച്ചഭവനം മാത്രം ദുരന്തത്തെ അതിജീവിച്ചുവെന്നതാണ് സത്യം. ഈ വീട്ടിലെ 67 കാരനായ ഛത്ര ബഹാദൂര്‍ പേരക്കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ടതിനുശേഷം വീട്ടിലെത്തിയ ഉടനെയായിരുന്നു ദുരന്തം പാഞ്ഞുവന്നത്. മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളം അഞ്ചു മിനിറ്റുകൊണ്ട് വീടിന്റെ ഉയരത്തില്‍ കുതിച്ചെത്തിയത്. വൃദ്ധയായ അമ്മയെ ഉള്‍പ്പെടെ വിളിച്ചുകൂട്ടി രണ്ടാനില ബാല്‍ക്കണിയിലേക്ക് കുടുംബം ഓടിക്കയറുകയായിരുന്നു. വീട് അടിമുടി കുലുങ്ങിയിട്ടും ധൈര്യം നഷ്ടമാകാതെ കുടുംബം പിടിച്ചുനിന്നു.
രണ്ടാം നിലയില്‍ കൈകൊണ്ട് തൊടാവുന്ന ഉയരത്തില്‍ കൊടും തണുപ്പുള്ള വെള്ളം ആഞ്ഞടിക്കുന്ന ഭയാനകമായ സ്ഥിതിവിശേഷം. മണ്ണും കല്ലും വന്നു നിറഞ്ഞ് താഴത്തെ നിലയില്‍ കേടുപാടുണ്ടായ ഇരുനില വീട് ഇന്ന് ലോകമെമ്പാടും വൈറലായിരിക്കുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ താഴത്തെ നില അപ്പാടെ ചള്ളയിലും ചെളിയിലും നിറഞ്ഞിരിക്കു്കയാണ്. മൂന്നാം നില ബാല്‍ക്കണിയില്‍ ഇനി ഒരു വാഷിംഗ് മെഷീന്‍ മാത്രമേ ബാക്കിയുള്ളു. കൂടെ കുറെ തുണിക്കഷ്ണങ്ങളും. നേപ്പാളില്‍ മരണസംഖ്യ പതിനോരായിരം കവിഞ്ഞിരിക്കുകയാണ്. നാലായിരം പേരെ കാണാനില്ല.
ഇതോടകം മഞ്ഞിലും ചെളിയിലും വീടുകളിലും കെട്ടിടങ്ങളിലും അകപ്പെട്ടുപോയെ നാലായിരം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.മഹാപ്രളയത്തിലും നിലംപൊത്താത്ത ആ വീടിനു സമീപം ബന്ധുവിന്റെ വീട്ടിലായിരുന്നു ് ഈ കുടുംബം നാലു ദിവസം കഴിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം ഇവര്‍ സ്വന്തം നാട്ടിലേക്ക് നടങ്ങി അയല്‍വാസിയായ ബന്ധുവിന്റെ വീട്ടില്‍ കഴിയുകയാണ്.സാമൂഹ്യമാധ്യമങ്ങളില്‍ ഇതോടകം 100 കോടിയോളം പേര്‍ ആ പച്ചഭവനത്തിലെ മനുഷ്യരുടെ നിസഹായതയും മഹാപ്രളയവും ഭീതിയോടെ ഇതോടകം കണ്ടുകഴിഞ്ഞിരിക്കുന്നു.
നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ത്രിശൂലി പട്ടണത്തിലൂടെ വെള്ളപ്പൊക്കം ഒഴുകിയെത്തിയപ്പോള്‍, താഴ്വരയുടെ ഭൂരിഭാഗവും മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. വീടുകള്‍ ഓരോന്നായി നിലം പൊത്തി. പാലങ്ങള്‍ തകര്‍ന്നു, ത്രിശൂലി നദി വെറും 30 മിനിറ്റിനുള്ളില്‍ ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നൊഴുകി. ഈ മിന്നല്‍ പ്രലത്തിലാണ്. പച്ച നിറമുള്ള വീടിന്റെ രണ്ടാം നിലയില്‍, അഞ്ചംഗ കുടുംബം തങ്ങളുടെ പട്ടണത്തെ ഒന്നാകെ വിഴുങ്ങുന്ന ദുരന്തം നോക്കി നിന്നത്.
വെള്ളപ്പൊക്കം അതിവേദം വരുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് അകലെയുള്ള അവരുടെ കടയിലായിരുന്നു കുടുംബനാഥയായ ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും. ഹിമപാളികള്‍, പാറ, ചെളി, അവശിഷ്ടങ്ങള്‍ എന്നിവ കുത്തിയൊഴുകി വരുന്ന കാഴ്ച ഇവരുടെ ഓര്‍മിയില്‍ നിന്ന് മാഞ്ഞിട്ടില്ല. ത്രിശൂലി പട്ടണത്തിലെ ഒരു പാലം അപ്പാടെ ഒഴുകിപ്പോയി. അയല്‍വാസികളുടെ വീടുകളോരോന്നും നിലംപൊത്തുന്ന ഭയാനക കാഴ്ച. അയല്‍വാസികള്‍ ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തില്‍ ഒഴുകിപ്പോയി.വീടിന്റെ നിര്‍മാണഘടനയാണ് ഭൂകമ്പത്തെയും പ്രളയത്തെയും ചെറുക്കാന്‍ ഈ കുടുംബത്തിന് രക്ഷയായത്.
പച്ച നിറം പൂശിയ ആ 40 വര്‍ഷം പഴക്കമുള്ള വീട് ലോകത്തിന് ഇന്നുമൊരു അത്ഭുതമാണ്. വെള്ളം ഉയരുന്നതിനനുസരിച്ച് പ്രകാശും കുടുംബവും വീടിനുള്ളില്‍ കൂടുതല്‍ ഉയരമുള്ള ഭാഗങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.
മഹാപ്രളയത്തെ അതിജീവിച്ച ഈ വീട് വീട് പാറയില്‍ നിര്‍മ്മിച്ചതും ഉരുക്ക് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതുമാണ്. വീട് നിലനിന്നുവെങ്കിലും സോഫയും ഫ്രിഡ്ജുപം വാഷിംഗ് മേഷീനും ഉള്‍പ്പെടെ എല്ലാ വീട്ടുപകരണങ്ങളും നശിച്ചു. ഇനി വീട് വാസയോഗ്യമാക്കിയെടുക്കാന്‍ ലക്ഷങ്ങള്‍ കണ്ടെത്തണം.ബൈക്കും സ്‌കൂട്ടറും മറ്റ് രണ്ട് വാഹനങ്ങളും വെള്ളപ്പാച്ചില്‍ ഒഴുകിപ്പോയി. നേപ്പാള്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വിദേശ മാധ്യമപ്രവര്‍ത്തരെല്ലാം ഈ പച്ചവീട് കാണാനും വീട്ടിലെ അംഗങ്ങളോട് ആ നിമിഷങ്ങളെപ്പറ്റി ചോദിത്തറിയാനും തിരക്കു കൂട്ടുകയാണ്.
ഒരു ദിവസം നൂറോളം മാധ്യമപ്രവര്‍ത്തരാണ് ഇവരെ കാണാനെത്തുന്നത്. ദുരന്തത്തില്‍ എല്ലാം സ്വത്തു വകകളും നഷ്ടപ്പെട്ടെന്നും സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും ജീവിതം മുന്നോട്ടുപോകില്ലെന്നുമാണ് പാണ്ഡെ പറയുന്നത്.വന്‍ദുരന്തത്തില്‍ 1200 വീടുകള്‍ തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുപറ്റിയിട്ടുണ്ട്. 1995ല്‍ നദീതീരത്ത് പാറക്കെട്ടില്‍ കമ്പി താഴ്ത്തി കോണ്‍ക്രീറ്റ് തറയില്‍ നിര്‍മിച്ചതാണ് ഈ വിസ്മയവീട്
നേപ്പാള്‍ പ്രളയംഔദ്യോഗിക കണക്കുകള്‍ പ്രകാരം നേപ്പാളില്‍ മാത്രം 1243 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ട്; ഇതില്‍ 561 പേര്‍ വിദേശികളാണ്.
സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 11,923 പേരെ രക്ഷപ്പെടുത്തി. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വന്‍ ജില്ലയിലാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ കൂട്ട സംസ്‌കാരവും ഇവിടെ നടക്കുന്നുണ്ട്.നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 93 തൊഴിലാളികളെ കണ്ടെത്താനായില്ല. റസുവ ജില്ലയിലെ 111 മെഗാവാട്ട് ശേഷിയുള്ള രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അാേീുെവലൃശരടരശലിരലഭോട്ടെ കോസി നദിയിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന ഭീതി ഉയര്‍ന്നത്.
തുടര്‍ന്ന് നേപ്പാള്‍ കരസേന, എഞ്ചിനീയര്‍മാര്‍, ഡ്രോണ്‍ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം തുരങ്കത്തിനുള്ളില്‍ കടന്ന് പരിശോധന നടത്തുകയായിരുന്നു. അപകടകരമായതും നേരിട്ട് ചെല്ലാന്‍ പ്രയാസമുള്ളതുമായ ഭാഗങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha

























